മണ്ണും മരവും .... പിന്നെ അവനും ....!!

മണ്ണ്: ഏയ് ചങ്ങാതീ.... എത്രയോ നേരമായ് ഞാൻ നിനക്കു വേണ്ടി ഈ ജലം എന്റെ കൈക്കുമ്പിളിൽ നിറച്ചു ഇങ്ങനെ കാത്തു നിൽക്കുന്നു ... വേഗം ഇതു സ്വീകരിച്ചു നീ നിന്റെ പുതുനാമ്പുകളെ ഉണർത്തൂ.... മരം: ഇല്ല ചങ്ങാതീ... ഞാനിനി ഒന്നും ഭക്ഷിക്കുന്നില്ല... അതിനാൽ നീയെനിക്കു കരുതി വച്ച ഈ ജലവും എനിക്ക് വേണ്ട. മണ്ണ്: ചങ്ങാതീ... നിനക്കിതെന്തു പറ്റി? എത്രയോ യുഗങ്ങളായി ഞാനും നീയും ചങ്ങാതിമാരാണ് ? എന്നിൽ നിന്നു ജലവും വളവും സ്വീകരിച്ചല്ലേ നീ വളർന്നത് ? നിന്റെയാ തണലിലല്ലേ ഞാൻ കുളിർന്നത് ? ആ കുളിരിലല്ലേ ഞാൻ കൂടുതൽ കൂടുതൽ താരുണ്യവതിയായത് ? എന്നിട്ടിപ്പോൾ ? മരം: ചങ്ങാതീ ...നീ പറഞ്ഞതെല്ലാം ശരിയാണ്. പക്ഷെ എനിക്കിനി ഒരു തുള്ളി വെള്ളം പോലും വേണ്ട. നീ കാണുന്നില്ലേ കയ്യിൽ മഴുവുമായി, ദാ അവൻ അവിടെ കാത്തു നിൽക്കുന്നത് ? ഞാൻ ഒന്ന് തുടുത്താൽ, പ്രായമറിയിച്ചാൽ, അരിഞ്ഞു വീഴ്ത്താൻ തക്കം പാർത്തിരിപ്പാണവൻ! അവന്റെ മഴുവിനാലുള്ള ആ ദൈന്യമൃത്യുവിനേക്കാൾ എനിക്കിഷ്ടം, ശിഖരങ്ങൾ കരിഞ്ഞുണങ്ങിയുള്ള സ്വച്ഛന്ദമൃത്യുവാണ്. പ്രിയ ചങ്ങാതീ.... നീ ക്ഷമിക്കൂ ...! മണ്ണ്: ശരിയാണ് ചങ...