അമ്മ [കവിത]
അമ്മ തൻ കണ്ണുനീർ വീണൊരു മണ്ണിൽനിന്നു-
യരില്ലിവിടൊരു തത്ത്വശാസ്ത്രങ്ങളും
അമ്മ തൻ നെഞ്ചിലെ ഗദ്ഗദ തേങ്ങലിൻ
മുകളിലായ് ഉയരില്ല കാഹളശബ്ദവും
അമ്മ തൻ ചുണ്ടിൽ വിതുമ്പുന്ന വാക്കിന്നു-
പകരമാവില്ല നിൻ ചർവിതചർവണം
അമ്മ തൻ നെഞ്ചകം കീറിപ്പിളർക്കുമ്പോൾ
ഓർക്കണം നീയും ഒരമ്മതൻ പൊന്മകൻ!
അമ്മമാരിനിയും കരയാതിരിക്കുവാൻ
മക്കൾ നാം എന്നുമേ കരുതലുണ്ടാകണം
അമ്മ തൻ കണ്ണുനീർ വീണൊരു മണ്ണിൽനിന്നു-
യരില്ലിവിടൊരു പുൽനാമ്പുപോലുമേ !!
[സമർപ്പണം: മക്കളെ ഓർത്തു കരയാൻ വിധിക്കപ്പെട്ട എല്ലാ അമ്മമാർക്കും]
യരില്ലിവിടൊരു തത്ത്വശാസ്ത്രങ്ങളും
അമ്മ തൻ നെഞ്ചിലെ ഗദ്ഗദ തേങ്ങലിൻ
മുകളിലായ് ഉയരില്ല കാഹളശബ്ദവും
അമ്മ തൻ ചുണ്ടിൽ വിതുമ്പുന്ന വാക്കിന്നു-
പകരമാവില്ല നിൻ ചർവിതചർവണം
അമ്മ തൻ നെഞ്ചകം കീറിപ്പിളർക്കുമ്പോൾ
ഓർക്കണം നീയും ഒരമ്മതൻ പൊന്മകൻ!
അമ്മമാരിനിയും കരയാതിരിക്കുവാൻ
മക്കൾ നാം എന്നുമേ കരുതലുണ്ടാകണം
അമ്മ തൻ കണ്ണുനീർ വീണൊരു മണ്ണിൽനിന്നു-
യരില്ലിവിടൊരു പുൽനാമ്പുപോലുമേ !!
[സമർപ്പണം: മക്കളെ ഓർത്തു കരയാൻ വിധിക്കപ്പെട്ട എല്ലാ അമ്മമാർക്കും]
******
visit: binumonippally.blogspot.in
mail: binu_mp@hotmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment