മണ്ണും മരവും .... പിന്നെ അവനും ....!!

മണ്ണ്: ഏയ് ചങ്ങാതീ.... എത്രയോ നേരമായ്  ഞാൻ നിനക്കു വേണ്ടി ഈ ജലം എന്റെ കൈക്കുമ്പിളിൽ നിറച്ചു ഇങ്ങനെ കാത്തു നിൽക്കുന്നു ... വേഗം ഇതു സ്വീകരിച്ചു നീ നിന്റെ പുതുനാമ്പുകളെ ഉണർത്തൂ....

മരം: ഇല്ല ചങ്ങാതീ... ഞാനിനി ഒന്നും ഭക്ഷിക്കുന്നില്ല... അതിനാൽ നീയെനിക്കു കരുതി വച്ച ഈ ജലവും എനിക്ക് വേണ്ട.

മണ്ണ്:  ചങ്ങാതീ... നിനക്കിതെന്തു പറ്റി? എത്രയോ യുഗങ്ങളായി ഞാനും നീയും ചങ്ങാതിമാരാണ് ? എന്നിൽ നിന്നു ജലവും വളവും സ്വീകരിച്ചല്ലേ നീ വളർന്നത് ? നിന്റെയാ തണലിലല്ലേ ഞാൻ കുളിർന്നത് ? ആ കുളിരിലല്ലേ ഞാൻ കൂടുതൽ കൂടുതൽ താരുണ്യവതിയായത് ? എന്നിട്ടിപ്പോൾ ?

മരം:  ചങ്ങാതീ ...നീ പറഞ്ഞതെല്ലാം ശരിയാണ്. പക്ഷെ എനിക്കിനി  ഒരു തുള്ളി വെള്ളം പോലും വേണ്ട. നീ കാണുന്നില്ലേ കയ്യിൽ മഴുവുമായി, ദാ  അവൻ അവിടെ കാത്തു നിൽക്കുന്നത് ? ഞാൻ ഒന്ന് തുടുത്താൽ, പ്രായമറിയിച്ചാൽ, അരിഞ്ഞു വീഴ്ത്താൻ തക്കം പാർത്തിരിപ്പാണവൻ!  അവന്റെ മഴുവിനാലുള്ള ആ ദൈന്യമൃത്യുവിനേക്കാൾ എനിക്കിഷ്ടം, ശിഖരങ്ങൾ കരിഞ്ഞുണങ്ങിയുള്ള സ്വച്ഛന്ദമൃത്യുവാണ്‌. പ്രിയ ചങ്ങാതീ.... നീ ക്ഷമിക്കൂ ...!

മണ്ണ്: ശരിയാണ് ചങ്ങാതീ.... നീ പറഞ്ഞതാണ് ശരി. അവനു ഞാനും എന്തൊക്കെ നല്കി? എനിക്കുള്ളതെല്ലാം ഞാൻ അവനു നൽകിയതല്ലേ? എന്നിട്ടും അവൻ തിരികെ തന്നതോ? വെറും വിസർജ്യങ്ങൾ മാത്രം. അതും, രാസവിസർജ്യങ്ങൾ. നന്ദിയില്ലാത്തവൻ !!

ഞാനും ഇതാ എന്റെ കൈക്കുമ്പിളിൽ കരുതി വച്ച ഈ മുഴുവൻ ജലവും താഴേക്കൊഴുക്കുകയാണ്. ഒരു തുള്ളിയും ഇനിയവന് കിട്ടില്ല........!

നിനക്കൊപ്പം ഞാനും വരണ്ടുണങ്ങട്ടെ ....!!
നമുക്കൊപ്പം അവനും ....!!
******
Blog: binumonippally.blogspot.in
Mail: binu_mp@hotmail.com 

ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്

Comments

  1. ഏറെ പ്രസക്തമായ കാര്യങ്ങൾ. തികച്ചും കാലികം.ശ്രീ.ബിനു മോനിപ്പള്ളിക്ക് അഭിനന്ദനങ്ങൾ.

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]