Posts

Showing posts from May, 2017

വെളുപ്പ്, കറുപ്പ് പിന്നെ ചുവപ്പ്............ [ചെറു കവിത]

Image
പാവനമായ് നാം മനസ്സിൽ കാണും പൗരോഹിത്യ വെളുപ്പു നിറം മാറുകയാണീ കാപാലികരാൽ കാമത്തിന്റെ കറുപ്പായി ! കാഷായത്തിൻ മൂടുപടത്തിൽ ചൂണ്ടയെറിഞ്ഞോരു കാമത്തെ ചോരചുവപ്പിൽ വെട്ടിയെറിഞ്ഞാ സോദരീ നിന്നെ നമിയ്ക്കുന്നു ! സ്വന്തം മാനം  രക്ഷിച്ചീടാൻ കഠാരി  കൈകളിലേന്തേണം ? ദൈവത്തിന്റെ സ്വന്തം നാട്ടിൽ പെൺജന്മങ്ങൾ സുരക്ഷിതരോ ? പാവം പെൺജന്മങ്ങൾ സുരക്ഷിതരോ ? ഒന്നേ പറയാനുള്ളൂ ബാക്കി  ഒന്നേ കരുതാനുള്ളൂ  "നീതി കിട്ടീടുകിൽ 'നീ 'യാവുക  നീതിയില്ലെങ്കിൽ നീ ' തീ 'യാവുക"! ****** അവലംബം:- പത്രവാർത്ത:  20-മെയ്-2017- തിരുവനന്തപുരം പേട്ടയിൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച  സന്യാസിയുടെ ജനനേന്ദ്രിയം യുവതി അറുത്ത് മാറ്റി   ****** Blog:  https ://binumonippally.blogspot.com Mail: binu_mp@hotmail.com  ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്

അമ്മയും കുഞ്ഞും

Image
കുഞ്ഞ്: അമ്മേ എന്തിങ്ങനെ  ഈ ലോകമിങ്ങനെ എല്ലാരുമെല്ലാരും അന്യരെ പോൽ ? അമ്മ:  കുഞ്ഞേ നീ ഓർക്കണം കാലം കലികാലം കാലങ്ങളിൽ വച്ച് മോശകാലം ! കുഞ്ഞ്: അമ്മേ ഞാൻ 'ചാനല്' കണ്ടിടട്ടെ നേരം കളയുവാൻ അത്രമാത്രം അമ്മ: അയ്യയ്യോ കുഞ്ഞേ നീ കണ്ടിടണ്ട ചാനലിലാകെയും 'സീര്യലല്ലോ' യുക്തി തൻ കണികകൾ തെല്ലുമില്ലാ- തങ്ങു പടച്ചിടും കൂത്തതല്ലോ ! കുഞ്ഞ്: എങ്കിൽ ഞാൻ  'വാർത്തകൾ' കണ്ടിടട്ടെ തെല്ലു വിജ്ഞാനം കിടയ്ക്കുമല്ലോ ? അമ്മ: അയ്യയ്യോ കുഞ്ഞേ നീ കണ്ടിടണ്ട 'ശ്ലീലമാം' വാർത്തകൾ വിരളമത്രെ ഇടയിലായ് വന്നിടും ചില 'പണ്ഡിതർ' ഭാഷയിൽ പുതുപദം കൂട്ടീടുവാൻ 'നാട്ടുപദ'ങ്ങളാണെങ്കിലുമാ- അംഗവിക്ഷേപങ്ങൾ കാൺക വേണ്ട കുഞ്ഞ്: അമ്മേ ഞാൻ അയലത്തു പോയിടട്ടെ കൂട്ടുകാരൊത്തു കളിച്ചിടട്ടെ അണ്ണാറക്കണ്ണന്റെ കൊഞ്ചൽ കേൾക്കാൻ അകതാരിൽ ആശയുണ്ടേറെയമ്മേ! അമ്മ: അയ്യയ്യോ കുഞ്ഞേ നീ പോയിടേണ്ട അയൽവക്കമത്രയ്ക്കു നല്ലതല്ല അകലെയായ് നിർത്തണം നീയവരെ അത്രയ്ക്കടുപ്പവും വേണ്ട വേണ്ട കുഞ്ഞ്: അമ്മയെന്തിങ്ങനെ എല്ലാത്തിനും 'അരുതെ'ന്നു മാത്രമുരുവിടുന്നു അമ്മേ ഞാൻ എല്ലാരേ...