വെളുപ്പ്, കറുപ്പ് പിന്നെ ചുവപ്പ്............ [ചെറു കവിത]
പാവനമായ് നാം മനസ്സിൽ കാണും
പൗരോഹിത്യ വെളുപ്പു നിറം
മാറുകയാണീ കാപാലികരാൽ
കാമത്തിന്റെ കറുപ്പായി !
കാഷായത്തിൻ മൂടുപടത്തിൽ
ചൂണ്ടയെറിഞ്ഞോരു കാമത്തെ
ചോരചുവപ്പിൽ വെട്ടിയെറിഞ്ഞാ
സോദരീ നിന്നെ നമിയ്ക്കുന്നു !
സ്വന്തം മാനം രക്ഷിച്ചീടാൻ
കഠാരി കൈകളിലേന്തേണം ?
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
പെൺജന്മങ്ങൾ സുരക്ഷിതരോ ?
പാവം
പെൺജന്മങ്ങൾ സുരക്ഷിതരോ ?
ഒന്നേ പറയാനുള്ളൂ ബാക്കി
ഒന്നേ കരുതാനുള്ളൂ
"നീതി കിട്ടീടുകിൽ 'നീ'യാവുക
നീതിയില്ലെങ്കിൽ നീ 'തീ'യാവുക"!
******
അവലംബം:- പത്രവാർത്ത:
20-മെയ്-2017- തിരുവനന്തപുരം പേട്ടയിൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച സന്യാസിയുടെ ജനനേന്ദ്രിയം യുവതി അറുത്ത് മാറ്റി
******
Blog: https://binumonippally.blogspot.com
Mail: binu_mp@hotmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment