ഓണം-2017 [കവിത]

ഓണം വന്നോണം വന്നോണം വന്നേ ഓണനിലാവു തെളിഞ്ഞു നിന്നേ പൊയ് പ്പോയ നല്ക്കാല ഓർമ്മയുമായിതാ വീണ്ടുമൊരോണമിങ്ങോടിയെത്തി ! മാനുഷരെ പണ്ടു നന്നായി പോറ്റിയ മാവേലി മന്നന്റെയോർമ്മയോണം സ്വർഗ്ഗസമാനമായ് കേരളനാടിനെ പാലിച്ച മന്നന്റെ ഓർമ്മയോണം ! ഇന്നെന്റെ നാടിന്റെ ദുർഗതി കാണവേ അറിയാതെയിടറുമെൻ നെഞ്ചകത്തിൻ, അടിയിൽ നിന്നാകാം ഉയരുന്നൊരാ ചോദ്യം 'ഇന്നത്തെ ഓണമൊരോണമാണോ ?' ഓണം : അന്ന് അത്തം വെളുക്കുമ്പോൾ ചിത്തത്തിലുത്സവ താളം തുടിക്കുന്ന കുട്ടികളോ പൂക്കൂട കൈയിൽ കറക്കികറക്കിയാ പൂക്കളെ തേടിയിറങ്ങിടുന്നു നാടായ നാടൊക്കെ ചുറ്റിത്തിരിഞ്ഞവർ പൂക്കളുമായങ്ങെത്തിടുന്നു മുറ്റത്തെ ചാണകവട്ടത്തിലന്നത്തെ പൂക്കളമായതു മാറിടുന്നു താളമിട്ടെത്തുന്ന തുമ്പിക്ക് മുന്നിലാ തുമ്പപ്പൂ നാണിച്ചൊളിച്ചിടുന്നു...