ഒറ്റപ്പെടൽ [മിനിക്കഥ]

ലിഫ്റ്റിൽ കയറവേ, മറ്റുള്ളവർ കയറുന്നതിനു മുൻപേ അയാൾ വാതിൽ വലിച്ചടയ്ക്കുമായിരുന്നു. കാരണം, ഏകാന്തത അയാൾക്കിഷ്ടമായിരുന്നു ! ഫ്ളാറ്റിന്റെ വാതിൽ തുറന്ന്, അയൽവക്കക്കാരുടെ ചെറുചിരി തന്നെ തേടിയെത്തുന്നതിനു മുൻപേ, അയാൾ സ്വന്തം ഫ്ലാറ്റിന്റെ വാതിൽ അതിവേഗം അടയ്ക്കുമായിരുന്നു. കാരണം, ഏകാന്തത ആയിരുന്നു അയാൾക്കിഷ്ടം ! സ്വന്തം ഫ്ലാറ്റിന്റെ ജനലുകൾ അയാൾ ഒരിക്കലും തുറന്നിട്ടിരുന്നില്ല. വലതു സൈഡിലെ മനോഹരമായ സിറ്റ്-ഔട്ട് ഒരിക്കൽ പോലും അയാൾ ഉപേയാഗിച്ചിരുന്നില്ല. കാരണം, അതിനേക്കാൾ അയാൾക്കിഷ്ടം ഏകാന്തതയായിരുന്നു ! അങ്ങ് ദൂരെ, നാട്ടിൽ നിന്നും വല്ലപ്പോഴുമെങ്കിലും അയാളെ തേടി വന്നിരുന്ന ഒരൊറ്റ ഫോൺകാൾ പോലും അയാൾ എടുത്തിരുന്നില്ല. കാരണം, ഏകാന്തതയെ ശല്യപ്പെടുത്തുന്നതൊന്നും അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല ! രാവിലെ ഓഫീസിലേക്കുള്ള യാത്രകളിൽ ഒരിക്കലും, അയാൾ കാറിന്റെ ചില്ലുകൾ താഴ്ത്തിയിരുന്നില്ല. കാരണം, ഏകാന്തതയോടൊപ്പമുള്ള അയാളുടെ യാത്രകൾ മറ്റുള്ളവർ കാണുന്നത് അയാൾ വെറുത്തിരുന്നു ! ഓഫീസിൽ, അയാളുടെ ക്യാബിൻ എപ്പോഴും അടഞ്ഞു കിടന്നിരുന്നു. അതിനു ചുറ്റുമുള്ള ഗ്ളാസുകളെല്ലാം സൺഫിലിം ഉപയോഗിച്ചു ഭംഗിയായ...