Posts

Showing posts from December, 2017

ക്രിസ്‌തുമസ് ആശംസകൾ....!!

Image
പ്രിയപ്പെട്ടവരേ, ലോകരക്ഷകന്റെ, തിരുപ്പിറവിയുടെ ഓർമ്മകളുണർത്തി ഒരു ക്രിസ്തുമസ് കൂടി ഇതാ വന്നണഞ്ഞു. കുളിരുറയുന്ന ഈ നിശാവേളയിൽ, ഇറ്റുവീഴുന്ന ആ മഞ്ഞുതുള്ളികൾ പോലെ, നിർമ്മലമായി തീർന്നുവെങ്കിൽ നമ്മുടെയൊക്കെ മനസ്സുകളും....!! ലോകനന്മക്കായി സ്വജീവൻ പോലും നൽകിയ യേശുനാഥന്റെ ആ ത്യാഗ സ്മരണകൾ, വെറും യാന്ത്രികമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെയൊക്കെ മനസുകളിൽ, ചിന്തകളിൽ .... സ്നേഹത്തിന്റെ, കനിവിന്റെ, കരുണയുടെ .... എല്ലാറ്റിലുമുപരി സഹജീവിസ്നേഹത്തിന്റെ സ്നേഹമലരുകൾ വിടർത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, ആശംസിക്കുന്നു. എന്റെ എല്ലാ കൂട്ടുകാർക്കും, വായനക്കാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ആഹ്ലാദകരമായ ക്രിസ്‌തുമസ് ആശംസകൾ....!! ഒപ്പം, ഇതോടൊപ്പമുള്ള ഗാനം അവർക്കായി സമർപ്പിക്കുന്നു....!! സ്നേഹത്തോടെ..... സ്വന്തം ബിനു ********* Blog:  https ://binumonippally.blogspot.com ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്

മനം കുളിർക്കാൻ മൺറോതുരുത്ത് [യാത്രാവിവരണം]

Image
വന്യസൗന്ദര്യം ഉള്ളിലൊളിപ്പിച്ച ഇല്ലിക്കൽകല്ലിലേക്കു 2015 ലും, സാഹസികത നിറഞ്ഞ കര-കടൽ യാത്രയ്ക്കുവേണ്ടി ധനുഷ്കോടിയിലേക്കു 2016 ലും നടത്തിയ വർഷാന്ത്യ യാത്രകൾക്കു ശേഷം, ഇത്തവണ 2017-ൽ ഞങ്ങൾ തിരഞ്ഞെടുത്തത്, നൈസർഗിക-പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ, അധികമാരും അറിയാത്ത ആ കൊച്ചു തുരുത്തിനെ - അതെ നമ്മുടെ അയൽപക്കത്തെ ആ മൺറോതുരുത്തിനെ - ആയിരുന്നു. കല്ലടയാറും അഷ്ടമുടിക്കായലും അതിരിടുന്ന,  ചെറുതും വലുതുമായ അനേകം തോടുകൾ ഊടും പാവും പാകി സുന്ദരിയാക്കിയ ആ കൊച്ചുതുരുത്തിലേക്കുള്ള, ഞങ്ങളുടെ കുഞ്ഞുയാത്രയിൽ നിങ്ങളും കൂടുന്നോ ? പതിവുപോലെ, കുറച്ചു വൈകി ഞങ്ങൾ കഴക്കൂട്ടത്തു നിന്നും യാത്ര തുടങ്ങി.  കുട്ടികൾ അടക്കം മുപ്പതിലേറെ  പേരടങ്ങിയ വലിയൊരു സംഘവുമായിട്ടായിരുന്നു ഇത്തവണ ഞങ്ങളുടെ യാത്ര.  ഏതാണ്ട് കൊട്ടിയം അടുക്കാറായപ്പോഴാണ് കൂട്ടത്തിൽ ഒരാൾക്ക് ചെറിയൊരു ശങ്ക.  ഞങ്ങളുടെ സാരഥിയാവട്ടെ വണ്ടി നിർത്തിയതോ ?സാമാന്യം വലിയൊരു ജംഗ്‌ഷനിൽ!  ഏതായാലും അതുകൊണ്ടു ചില പ്രയോജനങ്ങൾ ഉണ്ടായി.  ആവശ്യമുള്ള തീയതി കഴിഞ്ഞാൽ ആർക്കും വേണ്ടാതെ തെരുവിൽ ഉപേക്ഷിക്കപ...