ക്രിസ്‌തുമസ് ആശംസകൾ....!!
പ്രിയപ്പെട്ടവരേ,
ലോകരക്ഷകന്റെ, തിരുപ്പിറവിയുടെ ഓർമ്മകളുണർത്തി ഒരു ക്രിസ്തുമസ് കൂടി ഇതാ വന്നണഞ്ഞു.
കുളിരുറയുന്ന ഈ നിശാവേളയിൽ, ഇറ്റുവീഴുന്ന ആ മഞ്ഞുതുള്ളികൾ പോലെ, നിർമ്മലമായി തീർന്നുവെങ്കിൽ നമ്മുടെയൊക്കെ മനസ്സുകളും....!!
ലോകനന്മക്കായി സ്വജീവൻ പോലും നൽകിയ യേശുനാഥന്റെ ആ ത്യാഗ സ്മരണകൾ, വെറും യാന്ത്രികമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെയൊക്കെ മനസുകളിൽ, ചിന്തകളിൽ .... സ്നേഹത്തിന്റെ, കനിവിന്റെ, കരുണയുടെ .... എല്ലാറ്റിലുമുപരി സഹജീവിസ്നേഹത്തിന്റെ സ്നേഹമലരുകൾ വിടർത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.
എന്റെ എല്ലാ കൂട്ടുകാർക്കും, വായനക്കാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ആഹ്ലാദകരമായ ക്രിസ്‌തുമസ് ആശംസകൾ....!!
ഒപ്പം, ഇതോടൊപ്പമുള്ള ഗാനം അവർക്കായി സമർപ്പിക്കുന്നു....!!
സ്നേഹത്തോടെ.....
സ്വന്തം ബിനു
*********
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment