Posts

Showing posts from January, 2018

ഒരായിരം നന്ദി ...... ("വേണ്ട നമുക്കിന്നു കപ്പ ... ..."എന്ന കവിതയെ സ്വീകരിച്ചതിന്)

Image
പ്രിയപ്പെട്ടവരെ നമസ്കാരം. ഞാൻ ബിനു മോനിപ്പള്ളി (ബിനു എം. പി @ FB ).  ഇക്കഴിഞ്ഞ ദിവസം (ജനുവരി 13-2018) ഞാൻ എന്റെ ബ്ലോഗിൽ കുറിച്ച "മാറുന്നു നാം കേരളീയർ" എന്ന കവിത ("വേണ്ട നമുക്കിന്നു കപ്പ ... ..." എന്ന് തുടങ്ങുന്ന കവിത) ഒരുപാട് കമന്റുകളിലൂടെയും, ഷെയറുകൾ വഴിയും ഒരു വൻഹിറ്റ് ആക്കിമാറ്റിയ ഏവരോടുമുള്ള  നന്ദി അറിയിക്കുന്നു.  ഒപ്പം ഒരു സന്തോഷ വാർത്ത കൂടി അറിയിയ്ക്കട്ടെ. നടൻ മാമുക്കോയ വഴിയും മറ്റ് പല സുഹൃത്തുക്കൾ വഴിയും ഈ കവിത അയച്ചു കിട്ടിയ, അനുഗ്രഹീത കലാകാരൻ ശ്രീ ഞെരളത്ത് ഹരിഗോവിന്ദൻ സർ ഇത് അതിമനോഹരമായി ആലപിച്ചിരിക്കുന്നു എന്നത് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഒരു ബഹുമതി യായി, അംഗീകാരമായി ഞാൻ കണക്കാക്കുന്നു. അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി...!! നിങ്ങളിൽ പലരും വാട്സപ് വഴി അതു കേട്ടു കാണും എന്ന് കരുതട്ടെ. ഇഷ്ടമായി എന്നും...... നമ്മുടെ മാറുന്ന ആഹാരശീലങ്ങളിലെ അപകടം ഒന്ന് ഓർമ്മിപ്പിക്കുക എന്നതായിരുന്നു ഈ ചെറുകവിത വഴി ഞാൻ ഉദ്ദേശിച്ചത്. അത് നവ മാധ്യമങ്ങൾ ഏറ്റെടുത്തതിൽ അതിയായ സന്തോഷം. എല്ലാവരോടുമുള്ള നന്ദി...

വേണ്ടാ നമുക്കിന്നു കപ്പ... {കവിത}

Image
 [മാറുന്നു നാം കേരളീയർ ?] വേണ്ടാ നമുക്കിന്നു കപ്പ , അയ്യേ വേണ്ടാ നമുക്കിന്നു കാച്ചിൽ ചേമ്പെന്നു കേട്ടാൽ ചൊറിയും , അപ്പോൾ ചേമ്പിന്റെ താളെന്തു   ചെയ്യും ? ശമ്പളം വാങ്ങുന്നോരല്ലോ , നമ്മൾ കുമ്പളം നട്ടു വളർത്തുവോ  ? ഇഞ്ചി മിഠായിയെ പോലും , വെറും നഞ്ചായി കാണുന്നോരല്ലോ ! ചക്കപ്പുഴുക്കെന്നു   കേട്ടാൽ ,  അയ്യേ നാണം   കൊള്ളുന്നോർ   നമ്മൾ സായിപ്പു   ചൊല്ലി  " ജാക്ഫ്രൂട്ട്" ,  ആഹാ പാക്കറ്റിൽ   വന്നപ്പോൾ   സ്വാദോ  ? കൂവക്കിഴങ്ങാർക്കു വേണം , ആ പര്യമ്പുറത്തെങ്ങാൻ പോട്ടെ ആരോ പറിച്ചതു , പിന്നെ പാക്കറ്റിലെത്തിച്ചു പേരോ ' ആരോറൂട്ട് ' എന്നു   നാം കേട്ടു , സൂപ്പർ - മാർക്കറ്റിൽ സ്റ്റോക്കെല്ലാം തീർന്നു ! ചക്കിലിട്ടാട്ടിയോരെണ്ണ , കേര - നാടിന്റെ സ്വന്തമാണെന്നാൽ ആരോ പറഞ്ഞു ' കൊളസ് ‌ ട്രോൾ ', നമ്മൾ പോയി   പനയെണ്ണ   തേടി ! ഉള്ളി ചതച്ചിട്ട കഞ്ഞി , ഉപ്പു - മാങ്ങ ഞെരടി കഴിച്ചോർ കാലത്തെണീറ്റവരിന്നോ , ' കോൺ - ഫ് ‌ ളേക് ‌ സാ ' ണു തീറ്റയറിഞ്ഞോ ?...