എന്റെ സ്വപ്നത്തിലെ കമ്മ്യൂണിസം [കവിത]

എന്റെ സ്വപ്നത്തിലെ കമ്മ്യൂണിസം [കവിത] വിണ്ണിലെ കതിരവൻ ചെങ്കതിർ ചൊരിയുമ്പോൾ ഉയരണം ചെങ്കൊടി എന്റെ നെഞ്ചിൽ ഇൻക്വിലാബിന്റെയാ ശബ്ദം മുഴങ്ങവേ ഉയരണം തുടിതാളമെന്റെ നെഞ്ചിൽ ! മാർക്സിന്റെ നെഞ്ചിൽ വിരിഞ്ഞ സ്വപ്നം ഏംഗൽസു പോറ്റിയ നല്ല സ്വപ്നം ലോകത്തെ മാറ്റി മറിച്ച സ്വപ്നം കമ്മ്യൂണിസം എന്ന ചോന്ന സ്വപ്നം അധമനെന്നാട്ടിയ ദളിതന്നു ഭൂമിയിൽ അവകാശമുണ്ടെന്നുറപ്പിയ്ക്കുവാൻ ആയിരമാളുകൾ ജീവൻ വെടിഞ്ഞിട്ടും നെഞ്ചോടു ചേർത്തു പിടിച്ച സ്വപ്നം പകലന്തിയോളം പണിയെടുക്കും പണിയാളർ കാണാൻ കൊതിച്ച സ്വപ്നം ഉടയാളർ ഞെട്ടിയുണർന്ന സ്വപ്നം "എല്ലാർക്കുമെല്ലാം" .... എന്ന സ്വപ്നം അപരന്റെ ചോരയിൽ കുതിരാതെ വേണമെൻ ചെങ്കൊടി കാക്കുവാൻ ഓർമ്മ വേണം ആയുധ സമരങ്ങളല്ലിനി വേണ്ടതോ ? ആശയ സമരങ്ങൾ ഓർത്തിടേണം ! കപടവേഷങ്ങൾക്കു സ്ഥാനമില്ലാത്തതാ- ണെന്റെ സ്വപ്നത്തിലെ കമ്മ്യൂണിസം അധികാര മോഹമാം അപ്പം കൊതിയ്ക്കാത്ത അരവയർ നിറവാണെന്റെ സ്വപ്നം തൊലിനിറം നോക്കാതെ, കൊടിനിറം നോക്കാതെ മടിയിലെ കനമോ തിരഞ്ഞിടാതെ മനുജന്റെയരികിലേയ്‌ക്കോടിയെത്തീടുന്ന മഹനീയ സ്നേഹമെൻ കമ...