പെരകെട്ട് - അന്യം നിന്നൊരു നാട്ടൊരുമ (ഓർമ്മ കുറിപ്പ്) [ഭാഗം - ഒന്ന്]
പെരകെട്ട് - അന്യം നിന്നൊരു നാട്ടൊരുമ [ഭാഗം - ഒന്ന്] ഒരു പക്ഷെ ഈ തലക്കെട്ടു കണ്ടു നിങ്ങളിൽ പലർക്കും കാര്യം എന്താണ് എന്ന് മനസിലായിട്ടുണ്ടാവില്ല അല്ലെ ? ഏതാണ്ട് പത്തിരുപതു കൊല്ലം മുൻപ് വരെ ഞങ്ങളുടെ കോട്ടയം ദേശത്ത് ആഘോഷിച്ചിരുന്ന ഒരു ഉത്സവം തന്നെ ആയിരുന്നു ഈ 'പെരകെട്ട്'. അന്ന് ഞങ്ങളുടെ നാട് (കോട്ടയം ജില്ലയിലെ മോനിപ്പള്ളി. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ മോനിപ്പള്ളിയിലെ കുടുക്കപ്പാറ ദേശം) ഇങ്ങനെയൊന്നുമായിരുന്നില്ല. കോൺക്രീറ്റ് സൗധങ്ങൾ തീരെയില്ല. ഓടിട്ട വീടുകളും തീരെ കുറവ്. ഉള്ളതെല്ലാം ഓലകെട്ടി മേഞ്ഞ ചെറിയ വീടുകൾ. അതും പനയോല മേഞ്ഞവ. പനയോല എന്ന് പറഞ്ഞാൽ മനസ്സിലായോ? കുടപ്പനയോല. (കള്ളു ചെത്തുന്നത് വേറെ പന. അതിനെ ഞങ്ങൾ കാളിപ്പന എന്ന് വിളിക്കും). ഇനിയും മനസിലാകാത്തവർ മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക. ഈ ഓലമേഞ്ഞ പുരകൾ (വീടുകൾ) വർഷകാലത്തിനു മുൻപായി പൊളിച്ചു മേയുന്നതിനെയാണ് ഞങ്ങൾ 'പെരകെട്ട്' എന്ന് വിളിച്ചിരുന്നത് (ഓ ... പുര എന്നൊന്നും പറയാറില്ല ഞങ്ങൾ, പകരം 'പെര' എന്നാ പറയാറ്!). ചിരിയ്ക്കണ്ട.... അന്ന് ഞങ്ങൾക്കെല്ലാം അതൊരു...