Posts

Showing posts from July, 2018

പ്രണയ സാഫല്യം [ഗാനം]

Image
സാഗര സംഗീതം അലയടിച്ചു സന്ധ്യാദിവാകരൻ പോയൊളിച്ചു ചന്ദ്രിക മെല്ലേ മിഴി തുറന്നു എൻ കൺമണി ഇന്നെന്റെ സ്വന്തമായി                                                 [സാഗര സംഗീതം.....] കാലങ്ങളായ് ഞങ്ങൾ കാത്തിരുന്നു കൽപ്പിത നദിയുടെ കരകളിലായ് കനവിനാൽ തീർത്തൊരാ കളിത്തോണികൾ ഒരുമിച്ചൊരു കരയണയുവാനായ്                                                  [സാഗര സംഗീതം.....] കാർമേഘ ശകലങ്ങൾ ഒഴുകിയെത്തെ കതിരവൻ അണയുവാൻ കാത്തിരുന്നു ഒരുമിയ്ക്കുവാനുള്ള മോഹമുള്ളിൽ ഒരു നെയ്ത്തിരിയായ് കാത്തുവച്ചു                                                 [സാഗര സംഗീതം.....] ഇടവ മാസത്തിലെ രാവുകളിൽ മാരി ചൊരിഞ്ഞൊരാ കുളിരുകളിൽ കഞ...

രാപ്പാട്ട് [കവിത]

Image
രാപ്പാട്ട് - I   ഇരുളിന്റെ മേലാപ്പിൽ ഉണരുന്ന രാവ്  പകലിന്റെ അന്ത്യം കുറിയ്ക്കുമീ രാവ് അനുരക്ത മോഹങ്ങൾ ഉണരുന്ന രാവ് അഭിശപ്ത ദാഹങ്ങൾ ആർക്കുന്ന രാവ് ഇരതേടിയലയുന്ന കൂമന്മാരെങ്ങും  മൂളി മുരങ്ങുന്ന ഭീതിയീ രാവ് പകലിന്റെ ജ്യോതിയിൽ  മിണ്ടാൻ മടിയ്ക്കുവോർ  പഴിയേതുമില്ലാതെ പുണരുന്ന രാവ് പാലൊളി ചന്ദ്രനെ കാട്ടുന്ന രാവ് കരിമേഘ കമ്പളം മൂടുന്ന രാവ് കാളിയും കൂളിയും അലയുന്ന രാവ് ഭീതിതൻ വിത്തു വിതയ്ക്കുന്ന രാവ് പകൽനേര മാന്യരങ്ങൊരുമിച്ചു ചേർന്നാ- പല കേളി-കാമങ്ങൾ ആടുന്ന രാവ്  പാപബന്ധങ്ങൾ പൂത്തുലയുന്ന രാവ് ഭ്രാന്ത ബന്ധങ്ങൾ തോലുരിയുന്ന രാവ് വിരലിന്റെ തുമ്പിനാൽ തോണ്ടിയുണർത്തുന്ന  പലജാതി ബന്ധങ്ങൾ ഉടൽ പൂകും രാവ് അവിഹിതം കേറി കൊഴുക്കുന്ന രാവ് 'മുഖപത്ര' ഭ്രമണം നടത്തുന്ന രാവ് കണ്ടാലറയ്ക്കുമഴുക്കടിഞ്ഞീടുന്നൊ- രാഴക്കടലിന്നു സമമാണു രാവ് എന്നാൽ ... ഓർക്കേണ്ടതൊന്നുണ്ട് തീർച്ചയായും  ഓർക്കാതെ പോവരുതിനിയെങ്കിലും  ആഴി പേറുന്നോരഴുക്കതു മുഴുവനും  ആഴിതൻ നെഞ്ചിൽ ചൊരിഞ്ഞതു നാം !! രാവിന്റെ മറവിൽ നടക്കുമീ കൂത്തുകൾ  ക...