പ്രണയ സാഫല്യം [ഗാനം]
സാഗര സംഗീതം അലയടിച്ചു
സന്ധ്യാദിവാകരൻ പോയൊളിച്ചു
ചന്ദ്രിക മെല്ലേ മിഴി തുറന്നു
എൻ കൺമണി ഇന്നെന്റെ സ്വന്തമായി
[സാഗര സംഗീതം.....]
കാലങ്ങളായ് ഞങ്ങൾ കാത്തിരുന്നു
കൽപ്പിത നദിയുടെ കരകളിലായ്
കനവിനാൽ തീർത്തൊരാ കളിത്തോണികൾ
ഒരുമിച്ചൊരു കരയണയുവാനായ്
[സാഗര സംഗീതം.....]
കാർമേഘ ശകലങ്ങൾ ഒഴുകിയെത്തെ
കതിരവൻ അണയുവാൻ കാത്തിരുന്നു
ഒരുമിയ്ക്കുവാനുള്ള മോഹമുള്ളിൽ
ഒരു നെയ്ത്തിരിയായ് കാത്തുവച്ചു
[സാഗര സംഗീതം.....]
ഇടവ മാസത്തിലെ രാവുകളിൽ
മാരി ചൊരിഞ്ഞൊരാ കുളിരുകളിൽ
കഞ്ചുകമായെനിക്കെന്നുമെന്റെ-
കണ്മണിയവളുടെ ഓർമ്മ പോലും
[സാഗര സംഗീതം.....]
-ബിനു മോനിപ്പള്ളി
സന്ധ്യാദിവാകരൻ പോയൊളിച്ചു
ചന്ദ്രിക മെല്ലേ മിഴി തുറന്നു
എൻ കൺമണി ഇന്നെന്റെ സ്വന്തമായി
[സാഗര സംഗീതം.....]
കാലങ്ങളായ് ഞങ്ങൾ കാത്തിരുന്നു
കൽപ്പിത നദിയുടെ കരകളിലായ്
കനവിനാൽ തീർത്തൊരാ കളിത്തോണികൾ
ഒരുമിച്ചൊരു കരയണയുവാനായ്
[സാഗര സംഗീതം.....]
കാർമേഘ ശകലങ്ങൾ ഒഴുകിയെത്തെ
കതിരവൻ അണയുവാൻ കാത്തിരുന്നു
ഒരുമിയ്ക്കുവാനുള്ള മോഹമുള്ളിൽ
ഒരു നെയ്ത്തിരിയായ് കാത്തുവച്ചു
[സാഗര സംഗീതം.....]
ഇടവ മാസത്തിലെ രാവുകളിൽ
മാരി ചൊരിഞ്ഞൊരാ കുളിരുകളിൽ
കഞ്ചുകമായെനിക്കെന്നുമെന്റെ-
കണ്മണിയവളുടെ ഓർമ്മ പോലും
[സാഗര സംഗീതം.....]
-ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
പിൻകുറിപ്പ് : ദുരഭിമാനക്കൊലയെയും, ജാതി-മത-വർഗ-വർണ്ണ വെറികളെയും, ഹേബിയസ് കോർപ്പസ് ഹർജിയേയും ഒക്കെ, കാത്തിരിപ്പിന്റെ ആയുധം കൊണ്ട് ക്ഷമാപൂർവം നേരിട്ട്.... ഒടുവിൽ തങ്ങളുടെ ദീർഘകാല പ്രണയം പൂവണിഞ്ഞതിന്റെ ആശ്വാസത്തിൽ, സമാഗതമാവുന്ന ആദ്യരാത്രിയുടെ ഓർമകളിൽ, സന്തോഷിയ്ക്കുകയാണ് ഇവിടെ ഈ കമിതാക്കൾ.
Comments
Post a Comment