പ്രളയകാലത്തെ തിരിച്ചറിവുകൾ [കവിത]

പ്രളയകാലത്തെ തിരിച്ചറിവുകൾ [കവിത] പണ്ടവർ *പാടത്ത് ഞാറു നട്ടു ഇന്നു നാം പാടത്ത് ഫ്ലാറ്റ് നട്ടു പണ്ടവർ നാട്ടിൽ കുളങ്ങൾ തീർത്തു ഇന്നു നാം നാടു കുളം തോണ്ടുവോർ ! **കുതിരാന്റെ മുകളിലും വെറുതെ കുതിര കേറുന്നവർ നമ്മൾ ആ, ഹൃദയം തുളച്ചിട്ടു രണ്ടു- 'ബൈപ്പാസ്' പണിയുവോർ നമ്മൾ ! ഫലവൃക്ഷ പക്ഷി മൃഗാദികളെ കാക്കുവാൻ പണ്ടവർ കാവ് തീർത്തു അന്ധവിശ്വാസമെന്നാർത്തു ചൊല്ലീ നമ്മളാ കാവുകൾ വെട്ടി നീർത്തി ! മലദൈവമുണ്ടെന്നു ചൊല്ലിയവർ മലകളെ പൊന്നുപോൽ കാത്തു വച്ചു മലദൈവമില്ലെന്നു തെളിയിയ്ക്കുവാൻ മലകളിടിച്ചു നാം യന്ത്രത്തിനാൽ ! തെളിനീരൊഴുകുവാൻ തോടു തീർത്തു നാടിന്റെ നാഡീ ഞരമ്പു പോലെ തോടൊരു വേസ്റ്റെന്നു ചൊല്ലി നമ്മൾ തോടു മൂടി കുഴൽ കിണറു തീർത്തു ! തൂശനിലയിൽ അവർ കഴിച്ചു ഇല പിന്നെ മണ്ണിൽ കുഴിച്ചു മൂടി പ്ലാസ്റ്റിക് പ്ലേറ്റുകൾ നാം നിരത്തി അവ പിന്നെ ദൂരെ വലിച്ചെറിഞ്ഞു ! അതിരുകൾ ത...