Posts

Showing posts from December, 2018

പുതുവത്സരാശംസകൾ - [2019]

Image
പുതുവത്സരാശംസകൾ -2019  പുതുവർഷ പുലരികൾ ചോന്നിടട്ടെ  പുതുവർഷ സന്ധ്യ തുടുത്തിടട്ടെ  പുതുവർഷ രാവിൻ നിലാവെളിച്ചം  പുതുമയോടെങ്ങും നിറഞ്ഞിടട്ടെ ! മത-ജാതി വൈരങ്ങൾ മാറിടട്ടെ  മതിലുകൾ താനെയടർന്നിടട്ടെ  മനുജന്റെ മനസിലെ അഴലുകളിൽ  മനസൂര്യകിരണങ്ങൾ വീണിടട്ടെ ! ഏകുവാനാശംസയില്ല വേറെ  ഏകാന്ത ചിന്തകളൊഴിവാക്കുക  ഏകനല്ലെപ്പോഴുമോർത്തീടുക  ഏകുക സഹജർക്കു കൈത്താങ്ങു നീ..!! ഏകനല്ലെപ്പോഴുമോർത്തീടുക  ഏകുക സഹജർക്കു കൈത്താങ്ങു നീ..!! *** എല്ലാ സ്നേഹിതർക്കും, കുടുംബാംഗങ്ങൾക്കും, എന്റെ ഹൃദ്യമായ നവവത്സരാശംസകൾ ....!! - ബിനു മോനിപ്പള്ളി ************* Blog:  https ://binumonippally.blogspot.com ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 

ചില 'തുഗ്ലക് ചിന്തകൾ' [ലേഖനം]

Image
ചില 'തുഗ്ലക് ചിന്തകൾ' [ലേഖനം] തലക്കെട്ട് വായിച്ചപ്പോൾ തന്നെ എന്താണ് ഇനി പറയാൻ പോകുന്നത് എന്നുള്ളതിനെ പറ്റി, ഒരു ഏകദേശരൂപം കിട്ടിക്കാണും. അല്ലേ ? കാരണം, അത്രയ്ക്ക് പ്രസിദ്ധമാണല്ലോ ആ വാക്ക് അല്ലെങ്കിൽ ആ പ്രയോഗം?  ആവശ്യത്തിനും, അനാവശ്യത്തിനും, വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ, നമ്മൾ മലയാളികൾ എടുത്തു പെരുമാറുന്നവയാണ് ആ രണ്ടു വാക്കുകൾ - 'തുഗ്ലക്കും', 'തുഗ്ലക് പരിഷ്‌കാരങ്ങളും'. എന്നാൽ, നമ്മൾ ഇവിടെ വിശകലനം ചെയ്യുന്നത്, ആ വാക്കുകളുടെ, അധികം ചർച്ച ചെയ്യപ്പെടാതെ പോയ മറ്റൊരു വശത്തെ കുറിച്ചാണ്. അതിനു മുൻപായി ചെറിയ  ചില  തുഗ്ലക് ഓർമ്മകൾ: തുഗ്ലക്ക് എന്നു കേൾക്കുമ്പോൾ, എനിക്ക് ആദ്യം ഓർമ്മ വരുന്നത് ഞങ്ങളുടെ പഴയ ആ ഹൈസ്‌കൂൾ ടീച്ചറിനെ ആണ്. സാമൂഹ്യപാഠം ടീച്ചറിനെ. അവരായിരുന്നല്ലോ സിന്ധു-നദീതട സംസ്കാരവും, മൗര്യ സാമ്രാജ്യത്തിന്റെ ഉയർച്ച താഴ്ചകളും ഒക്കെ ഞങ്ങളെ പഠിപ്പിക്കാൻ, പെടാപ്പാട് പെട്ടത്. അതു പോലെ തന്നെ മുഹമ്മദ് ബിൻ തുഗ്ലക് എന്ന രാജാവിനെ, വിശദമായി പരിചയപ്പെടുത്തിയതും അവർ തന്നെ. എന്നാൽ ഞങ്ങൾക്കാകട്ടെ, ഈ തു...