പുതുവത്സരാശംസകൾ - [2019]
പുതുവത്സരാശംസകൾ -2019
പുതുവർഷ പുലരികൾ ചോന്നിടട്ടെ
പുതുവർഷ സന്ധ്യ തുടുത്തിടട്ടെ
പുതുവർഷ രാവിൻ നിലാവെളിച്ചം
പുതുമയോടെങ്ങും നിറഞ്ഞിടട്ടെ !
മത-ജാതി വൈരങ്ങൾ മാറിടട്ടെ
മതിലുകൾ താനെയടർന്നിടട്ടെ
മനുജന്റെ മനസിലെ അഴലുകളിൽ
മനസൂര്യകിരണങ്ങൾ വീണിടട്ടെ !
ഏകുവാനാശംസയില്ല വേറെ
ഏകാന്ത ചിന്തകളൊഴിവാക്കുക
ഏകനല്ലെപ്പോഴുമോർത്തീടുക
ഏകുക സഹജർക്കു കൈത്താങ്ങു നീ..!!
ഏകനല്ലെപ്പോഴുമോർത്തീടുക
ഏകുക സഹജർക്കു കൈത്താങ്ങു നീ..!!
***
എല്ലാ സ്നേഹിതർക്കും, കുടുംബാംഗങ്ങൾക്കും,എന്റെ ഹൃദ്യമായ നവവത്സരാശംസകൾ ....!!
- ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment