ചിക്കൻപോക്സും പിന്നെ വിവിപാറ്റും

ചിക്കൻപോക്സും പിന്നെ വിവിപാറ്റും കഴിഞ്ഞ ശനിയാഴ്ച ഏതാണ്ട് രാത്രി 8 മണിയ്ക്കാണ് എനിയ്ക്ക് ആ ഫോൺ കാൾ വന്നത്. 'ഹലോ ... ബിനു അല്ലെ?' "അതെ .." "ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നിന്നാണ് .." "എന്താ സാർ ?" "നാളെ രാവിലെ 10 മണിയ്ക്ക് ഇവിടെ ഓഫീസിൽ എത്തണം. അത് പറയാൻ വിളിച്ചതാണ്" കൂടുതൽ എന്തെങ്കിലും ചോദിയ്ക്കുന്നതിനു മുൻപേ കാൾ കട്ടായി. ആകെ പ്രശ്നം ആയല്ലോ. എന്തിനായിരിയ്ക്കും നേരിട്ട് വിളിപ്പിയ്ക്കുന്നത്? ഇനി വല്ല FB പോസ്റ്റും ആണോ പ്രശ്നം ? ഞാനാണെങ്കിൽ രാഷ്ട്രീയവും തിരഞ്ഞെടുപ്പും ഒന്നും ആയി ബന്ധപ്പെട്ട ഒരു പോസ്റ്റും ഇടാറില്ല. ഒന്നും ഷെയർ ചെയ്യാറും ഇല്ല. അല്ലെങ്കിൽ പിന്നെ അത് മൂലമുള്ള എന്തേലും കുഴപ്പം ആണെന്നു കരുതാമായിരുന്നു. ഇല്ല, അങ്ങിനെ ഒന്നും ഓർമയിൽ പോലും ഇല്ല. അപ്പോൾ പിന്നെ എന്തിനാവും? എന്തിനു കൂടുതൽ പറയുന്നു? അന്നത്തെ രാത്രി പിന്നെ ഉറങ്ങാനേ പറ്റിയില്ല എന്ന് പറഞ്ഞാൽ മതിയല്ലോ. പിറ്റേന്ന് രാവിലെ 9:30 കഴിഞ്ഞപ്പോൾ തന്നെ ഞാൻ കമ്മീഷണർ ഓഫീസിൽ എത്തി. "ദാ ...ആ റൂമിൽ വെയിറ്റ് ചെയ്തോളൂ ..." ആശ്വാസമായി. എന്തോ ഡെമ...