കണ്ണില്ലാത്തവർ [കവിത]

കണ്ണില്ലാത്തവർ  
[കവിത]

കണ്ണേ മടങ്ങുക കരളേ നുറുങ്ങുക 
കനിവു വറ്റിത്തീർന്ന ജനത നമ്മൾ 
ഇറ്റു വീഴാനൊരു തുള്ളിയുമില്ലാതെ 
ഒക്കെയും നമ്മൾ കരഞ്ഞു തീർത്തു 

പശിയൊടുക്കാനിറ്റു വറ്റെടുത്തവനെയാ 
പശിയില്ലാ ലോകത്തയച്ചവർ നാം 
പ്രണയം നിഷേധിയ്ക്കും പെണ്ണിനെ പച്ചയ്ക്ക് 
കത്തിച്ചു കൊല്ലും നരാധമർ നാം 

ഇത്തിരിപ്പോന്നീ കുരുന്നിന്റെ  കാൽപിടിച്ചു-
ച്ചത്തിൽ വീശിക്കറക്കുന്ന ക്രൂരത 
കണ്ടാലറയ്ക്കാതെ വിസ്മരിച്ചീടുവാൻ 
കഴിയുന്ന  ജനതയാണിന്നു നമ്മൾ 

കണ്ണേ മടങ്ങുക കരളേ നുറുങ്ങുക 
കനിവു വറ്റിത്തീർന്ന ജനത നമ്മൾ 

രാമ, നീ വരിക നിൻ പരശുവാൽ 
തിരികെയെടുക്കൂ നിൻ നാടിതിനെ 
അർഹരല്ലൊട്ടുമീ ജനതയിന്നീവിധം 
ഇഹലോക ജീവിതം ജീവിയ്ക്കുവാൻ ....

-ബിനു മോനിപ്പള്ളി

*************

*************
Blog: https://binumonippally.blogspot.com

ചിത്രത്തിന് കടപ്പാട് : മലയാളമനോരമ 
  

















Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]