ഓണമിങ്ങെത്തും മുൻപേ [ഓണക്കവിത - 2019]

ഓണമിങ്ങെത്തും മുൻപേ [ഓണക്കവിത - 2019] ഓണത്തിനെത്തേണ്ട മാവേലിയേ ഓണക്കളികൾ തുടങ്ങി ഞങ്ങൾ ഓണം വരേയ്ക്കങ്ങു കാത്തുനിൽക്കാൻ ഒട്ടും സമയമില്ലെന്റെ തമ്പ്രാ .... ഓണത്തല്ലെങ്ങോ മറന്നു ഞങ്ങൾ ഓണക്കളികൾ പരിഷ്കരിച്ചു പൂവിളിയാകെയും മാറ്റി ഞങ്ങൾ പൂര വിളിയുന്നു ചാനലിലായ് ചേലൊത്ത ദാവണിത്തുമ്പുയർത്തി പൂക്കൾ പറിയ്ക്കുമാ പെണ്ണിനോട് ഇഷ്ടം പറയുവാൻ കാത്തു നിന്നാ- കാലമകലേയ്ക്കു പോയ്മറഞ്ഞു വാട്സാപ്പിലൂടെ തുടങ്ങിവച്ച് ഫേസ്ബുക്കിലൂടങ്ങു പന്തലിച്ച് ഒടുവിലൊരു കുപ്പി ഇന്ധനത്തിൽ എരിയുന്നതാണിന്നു പ്രണയമത്രെ ! തോവാളമണമുള്ള പൂക്കളാലെ പൂക്കളം തീർത്താൽ പുതുമയില്ല സഹജന്റെ നെഞ്ചിലെ ചുടുചോരയാൽ പുതുമയിൽ പൂക്കളം തീർത്തു ഞങ്ങൾ പണ്ടവർ വരുണനെ പ്രാർത്ഥിച്ചു പോൽ ഒരു തുള്ളി മഴയിങ്ങു പെയ്തിറങ്ങാൻ ഇന്നിവർ *വരുണിന്റെ മഴ നനയും നാളത്തെ മന്ത്രിക്കസേര കിട്ടാൻ താറുടുത്തെത്തേണ്ട മാവേലിയെ താറടിയ്ക്കാൻ ചിലരിവിടെയുണ്ട് ഓണത്തിനെത്തേണ്ട മാവേലിയേ ഓലക്കുടയും പഴഞ്ചനല്ലേ കാനന വാസനും രക്ഷയില്ല പാതാളവാസാ നീ ഓർത്തീടണം മതിലൊന്നു തീർത്തങ്ങു നോക്കിയിട്ടും ഉത്ഥാനം ഇവിടെങ്ങുമേശിയില്ല ...