വേണ്ട നമുക്കിന്നു കപ്പ ....... [കവിത] - വീണ്ടും
പ്രിയ സൃഹുത്തുക്കളേ,
ഏതാണ്ട് ഒരു വർഷം മുൻപ് ഞാൻ എഴുതി, ശ്രീ ഞെരളത്ത് ഹരിഗോവിന്ദൻ അതിമനോഹരമായി ആലപിച്ച "വേണ്ട നമുക്കിന്നു കപ്പ" എന്ന കവിത, ഇക്കഴിഞ്ഞ ദിവസം ആരാധ്യനായ തിരുവനന്തപുരം മേയർ ശ്രീ വി കെ പ്രശാന്ത് അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ ഷെയർ ചെയ്യുകയുണ്ടായി എന്ന കാര്യം വളരെ സന്തോഷത്തോടെ അറിയിക്കട്ടെ.
അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.
തിരുവനന്തപുരം കോർപറേഷനിൽ, ഭക്ഷ്യസുരക്ഷാവിഭാഗം ഈയിടെ നടത്തിയ റെയ്‌ഡിൽ, നിരവധി ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ടും, ഒപ്പം ആരോഗ്യകരമായ ആഹാരശീലങ്ങൾ ആളുകളുടെ ഇടയിൽ വളർത്തിയെടുക്കുക എന്ന പൊതുലക്ഷ്യത്തോടെയും ആണ്, ആരാധ്യനായ മേയർ ഇത്തരമൊരു കാര്യം ചെയ്തത്.
അതുകൊണ്ടു തന്നെ, നിങ്ങൾ അദ്ദേഹത്തിന്റെ, താഴെ കൊടുത്തിരിയ്ക്കുന്ന ഫേസ്ബുക് പേജ് സന്ദർശിച്ച്, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാൻ സവിനയം അഭ്യർത്ഥിയ്ക്കുന്നു.
https://www.facebook.com/VKPrasanthTvpm/videos/2313753348883058/
ഈ കവിതയുടെ പൂർണ്ണപതിപ്പ് താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കുകളിൽ ലഭ്യമാണ്.
ബ്ലോഗ്:
http://binumonippally.blogspot.com/2018/01/blog-post.html
യൂട്യൂബ്:
https://www.youtube.com/watch?v=w0hdu7SJIIs&t=6s
എഴുതി ഒരു വർഷത്തിന് ശേഷവും, ഈ കവിതയെ ഇങ്ങനെ സജീവമാക്കി നിലനിർത്തുന്നതിന്, ഏവർക്കും ഒരിയ്ക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു.
സ്നേഹത്തോടെ,
-- ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
Comments
Post a Comment