Posts

Showing posts from May, 2020

യദുവംശ വഴിയെ [കവിത]

Image
യദുവംശ വഴിയെ  [കവിത] യുഗമതു മുൻപേ ദ്വാപരകാലം നാടുഭരിച്ചൊരു യദുവംശം ഭഗവാൻ കൃഷ്ണൻ രാജസ്ഥാനേ- വാണരുളീടിയ യദുവംശം മഥുരാപുരിയെ സ്വർഗ്ഗസമാനം പരിപാലിച്ചൊരു യദുവംശം നാടിനു നന്മകൾ മാത്രം ചെയ്താ- നാടു ഭരിച്ചൊരു യദുവംശം പതിയെ സുര തൻ വഴിയേ നീങ്ങി താനെ നശിച്ചൊരു യദുവംശം സുരയിൽ മുങ്ങിയൊരാസുര ചിന്തയിൽ അടിവേരിളകിയ യദുവംശം മദ്യമതേകിയ മായികവലയം ഭൂഷണമാക്കിയ ശാപകുലം പാതിമറഞ്ഞൊരു ബോധമനസ്സുകൾ താണ്ഡവമാടിയ ശാപകുലം 'ഏരക'വടി തൻ മാരകപ്രഹരം പാടെ മുടിച്ചൊരു ശാപകുലം ഭഗവാൻ പോലും പാടെയുപേക്ഷി- ച്ചെങ്ങോ പോയൊരു ശാപകുലം                           * * * * മാബലി നാടും യദുകുല വഴിയേ പോവുകയല്ലേ ചിന്തിക്കൂ നാട്ടിൽ മുഴുവൻ ലഹരിയിൽ മുങ്ങിയ പേക്കൂത്തല്ലേ കാണ്മതു നാം ! 'ഏരക'വടികൾ ദൂരെയെറിഞ്ഞവർ കൊടുവാൾ കൈകളിലേന്തുന്നു ഗദകൾ മാറ്റി നാടൻ ബോംബിൻ ഭാണ്ഡം തോളിൽ തൂക്കുന്നു ഒട്ടിയ വയറും വിളറിയ മുഖവും കാണാൻ കണ്ണുകളില്ലാതെ ലഹരിയിൽ മുങ്ങി പൊങ്ങി നുരയ്ക്കാൻ മണ്ടുകയാണോ മലയാളി ? കലിയുഗകാലേ നാടിതു നാശ- പടുകുഴി പൂകുവതിൻ മുൻപേ രക്ഷ...

കട്ടായം [കുട്ടികൾക്കൊരു കുട്ടിക്കവിത]

Image
കട്ടായം    [കുട്ടികൾക്കൊരു കുട്ടിക്കവിത] കപ്പള പീപ്പികൾ ഊതിക്കൊണ്ടാകിലും ഞങ്ങൾ കളിയ്ക്കും കട്ടായം ഞങ്ങളെ തോല്പിയ്ക്കാൻ ആവില്ല വൈറസേ ഞങ്ങൾ ജയിയ്ക്കും കട്ടായം ഞങ്ങടെ കൂടെയീ നാടുണ്ട് നാട്ടാരും, ഒന്നൊഴിയാതെയീ കാലത്ത് വീട്ടിലിരുന്നും കൊണ്ടിങ്ങനെ ഞങ്ങള് നിന്നെ തുരത്തും കട്ടായം ഞങ്ങൾ ജയിയ്ക്കും കട്ടായം നിന്നെ തുരത്തും കട്ടായം...!! *** "ഐകമത്യം മഹാബലം" *** എന്റെ കുഞ്ഞു കൂട്ടുകാരോട് ഒരപേക്ഷ. നിങ്ങൾ കഴിയുന്നതും വീട്ടിൽ തന്നെയിരിയ്ക്കണം കേട്ടോ. പുറത്തുപോകാൻ വാശി പിടിയ്ക്കുകയൊന്നും ചെയ്യരുത്. വീട്ടിലിരുന്ന്, ഇത്തരം കുഞ്ഞുകുഞ്ഞു കളികളിലൂടെ  നമുക്കീ അവധിക്കാലം ആസ്വദിയ്ക്കാം. അങ്ങിനെ, ഈ ഭയങ്കരൻ കൊറോണ വൈറസിനെ നമുക്ക് തുരത്തുകയും ചെയ്യാം. പണ്ട് നമ്മുടെ ഗാന്ധിജി അപ്പൂപ്പൻ, അഹിംസാ മാർഗ്ഗത്തിലൂടെ ആ ബ്രിട്ടീഷുകാരെ തുരത്തിയതു പോലെ. എന്താ എല്ലാർക്കും സമ്മതമല്ലേ? നമ്മൾ എന്നും നമ്മുടെ നാടിനൊപ്പം...!! ബ്രേക്ക് ദ ചെയിൻ ......!! ======================== -ബിനു മോനിപ്പള്ളി യൂട്യൂബിൽ കാണുവാൻ:  https://youtu.be/Ov5rbFaPKo0 ...

ഇന്ന് [കവിത]

Image
ഇന്ന്   [കവിത] ഇന്നാണ് ജീവിതം ഓർക്ക നമ്മൾ ഇന്നിന്റെ ജീവിതം ജീവിയ്ക്കുക ഇന്നെത്ര സുന്ദരം കാൺക നമ്മൾ ഇന്നിനെ നന്നായി ആസ്വദിയ്ക്ക ഇന്നലെകൾ ഉണ്ടായിരുന്നുവെന്നാൽ ഇന്നലെ ചെയ്തോരു കൃത്യമൊന്നും ഇന്നു തിരുത്തുവാൻ ആവതില്ല എന്നതും ഓർക്കുക ഇന്നു നമ്മൾ ഇന്നലെ ചെയ്തോരു കൃത്യമൊന്നും ഇന്നു തിരുത്തുവാൻ ആവതില്ല എങ്കിലും ഓർക്കുക ഇന്നു നമ്മൾ ഇന്നവ ചെയ്യാതിരിയ്ക്കുവാനായ് നാളെയിനി എന്താകും ആർക്കറിയാം നാളെ ഇവിടാരൊക്കെ ബാക്കിയാകും നാളെയീ ഭൂമിയും നാമുമെല്ലാം എവ്വിധം ഇവിടെയിനി ബാക്കിയാകും നാളേയ്ക്ക് ജീവിപ്പതിന്നു വേണ്ടി കൂട്ടിയതൊക്കെയും ബാക്കിയാകാം ആറായിരത്തേക്കർ കൂട്ടിവച്ചോർ ആറടി മണ്ണിലൊടുങ്ങിയേക്കാം മാളികകൾ കെട്ടിയുയർത്തിയോരും മറുനാട്ടിൽ മണ്ണായ് അലിഞ്ഞു ചേരാം നാളേയ്ക്കു കരുതിയാ കല്ലറയും കാലിയായ്‌ തന്നെ അനാഥമാകാം ഇന്നിന്റെ ജീവിതം ജീവിയ്ക്കുക കഴിയുന്ന നന്മകൾ ചെയ്തീടുക നന്നായ് ചിരിയ്ക്കുക, മനസ്സിലെന്നും സന്തോഷപ്പൂത്തിരി കത്തിയ്ക്കുക നേടാത്ത 'ഭാഗ്യ'ങ്ങൾ വിസ്മരിയ്ക്ക നേടിയ 'കാര്യ'ങ്ങൾ ഓർത്തെടുക്ക നഷ്ടങ്ങളല്ല നിൻ...