കട്ടായം [കുട്ടികൾക്കൊരു കുട്ടിക്കവിത]
[കുട്ടികൾക്കൊരു കുട്ടിക്കവിത]
കപ്പള പീപ്പികൾ ഊതിക്കൊണ്ടാകിലും
ഞങ്ങൾ കളിയ്ക്കും കട്ടായം
ഞങ്ങളെ തോല്പിയ്ക്കാൻ ആവില്ല വൈറസേ
ഞങ്ങൾ ജയിയ്ക്കും കട്ടായം
ഞങ്ങടെ കൂടെയീ നാടുണ്ട് നാട്ടാരും,
ഒന്നൊഴിയാതെയീ കാലത്ത്
വീട്ടിലിരുന്നും കൊണ്ടിങ്ങനെ ഞങ്ങള്
നിന്നെ തുരത്തും കട്ടായം
ഞങ്ങൾ ജയിയ്ക്കും കട്ടായം
നിന്നെ തുരത്തും കട്ടായം...!!
*** "ഐകമത്യം മഹാബലം" ***
എന്റെ കുഞ്ഞു കൂട്ടുകാരോട് ഒരപേക്ഷ.
നിങ്ങൾ കഴിയുന്നതും വീട്ടിൽ തന്നെയിരിയ്ക്കണം കേട്ടോ. പുറത്തുപോകാൻ വാശി പിടിയ്ക്കുകയൊന്നും ചെയ്യരുത്. വീട്ടിലിരുന്ന്, ഇത്തരം കുഞ്ഞുകുഞ്ഞു കളികളിലൂടെ നമുക്കീ അവധിക്കാലം ആസ്വദിയ്ക്കാം.
അങ്ങിനെ, ഈ ഭയങ്കരൻ കൊറോണ വൈറസിനെ നമുക്ക് തുരത്തുകയും ചെയ്യാം.
പണ്ട് നമ്മുടെ ഗാന്ധിജി അപ്പൂപ്പൻ, അഹിംസാ മാർഗ്ഗത്തിലൂടെ ആ ബ്രിട്ടീഷുകാരെ തുരത്തിയതു പോലെ.
എന്താ എല്ലാർക്കും സമ്മതമല്ലേ?
നമ്മൾ എന്നും നമ്മുടെ നാടിനൊപ്പം...!!
ബ്രേക്ക് ദ ചെയിൻ ......!!
========================
-ബിനു മോനിപ്പള്ളി
യൂട്യൂബിൽ കാണുവാൻ: https://youtu.be/Ov5rbFaPKo0
*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
Comments
Post a Comment