ചുമ്മാ ... ചില കൗപീന കാര്യങ്ങൾ

ചുമ്മാ ... ചില കൗപീന കാര്യങ്ങൾ [കുറച്ചു ചിരിയ്ക്കാൻ .. ഏറെ ചിന്തിയ്ക്കാൻ] എന്തോ ... പെട്ടന്നാണ് മറവിയുടെ ആഴങ്ങളിലെങ്ങോ മറഞ്ഞു കിടന്നിരുന്ന ആ 'സാധനം', ഓർമയുടെ ഓളപ്പരപ്പിലേക്കെത്തിയത്. ഏതാണ്ടൊരു ഒന്നോ രണ്ടോ തലമുറ പിന്നിലേയ്ക്ക് പോയാൽ, തികഞ്ഞ രാജകീയ പ്രൗഡിയിൽ, ഈ നാടുവാണിരുന്ന 'സാധന'മല്ലേ? അന്നൊക്കെ, ഒരാളുടെ... അല്ല ഓരോ തറവാടിന്റെയും തന്നെ, പേരും പെരുമയും, പിന്നെ ആഢ്യത്തവും ഒക്കെ, മാലോകരോട് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നത് ഇവനായിരുന്നു. അത്രയ്ക്കു കേമൻ. തറവാട്ടുപറമ്പിലെ കുളത്തിൽ, കാച്ചെണ്ണയും തേച്ചു നന്നായി മുങ്ങിക്കുളിച്ച്, ആ കുഞ്ഞലകൾക്കൊപ്പം വെള്ളത്തിൽ അങ്ങിനെ ഒഴുകി നീങ്ങി, പിന്നെ മുറ്റത്തെ ആ അയ(ഴ)യിൽ നിരന്നങ്ങനെ ഉണങ്ങാൻ കിടന്നിരുന്ന, ഇവന്റെ ആ നിറവും, എണ്ണവും ഒക്കെ ആയിരുന്നവത്രെ, അന്നത്തെ ഓരോ തറവാടിന്റെയും പേരും പെരുമയും ഒക്കെ വിളിച്ചോതിയിരുന്നത്. പിന്നെ വീട്ടുമുറ്റത്ത് വെയിൽ ഇല്ലെങ്കിലോ? അങ്ങിനെയെങ്കിൽ, അപ്പോൾ ഇവന്റെ സ്ഥാനം അങ്ങ് പെരപ്പുറത്താവും. ഇടവഴിയെ പോകുന്നവരെയൊക്കെ വെളുക്കെ ചിരിച്ചു കാണിച്ച്, വെയിലിൽ പഴുത്ത ആ ...