പഴയൊരു പാട്ടിന്റെ ... [ലളിതഗാനം]

പഴയൊരു പാട്ടിന്റെ ... [ലളിതഗാനം] പഴയൊരു പാട്ടിന്റെ വരി മൂളുവാൻ അതിലെ പ്രണയത്തിൻ മധുവോർക്കുവാൻ മനസ്സാൽ കൊതിയ്ക്കാത്ത മനുജരുണ്ടോ ? ആ മധുരം കൊതിയ്ക്കാത്ത മനസ്സുമുണ്ടോ? [പഴയൊരു പാട്ടിന്റെ....] കൊന്നകൾ പൂക്കുന്നൊരാ ഗ്രാമവഴികളിൽ തുളസിക്കതിരിന്റെ നിർമ്മല ഭാവത്തിൽ ആയിരം കമിതാക്കൾ നടന്നിരുന്നു, എന്നാൽ അകതാരിലായിരുന്നനുരാഗം.... അവർക്കകതാരിലായിരുന്നനുരാഗം [പഴയൊരു പാട്ടിന്റെ....] കണ്ണുകൾ കഥ പറഞ്ഞാ നല്ല നാൾകളിൽ കണ്ടുമുട്ടീയവർ കല്യാണ വീടുകളിൽ പറയാതെ പറഞ്ഞവർ കാര്യങ്ങൾ ആയിരം അകതാരിലായിരുന്നനുരാഗം..... അവർക്കകതാരിലായിരുന്നനുരാഗം [പഴയൊരു പാട്ടിന്റെ....] വേനൽ അവധികൾ കഴിഞ്ഞു കിട്ടാൻ വീണ്ടും തൻ പ്രിയരെ കണ്ടുമുട്ടാൻ അന്നത്തെ മിഥുനങ്ങൾ കൊതിച്ചിരുന്നു, എന്നും അകതാരിലായിരുന്നനുരാഗം..... അവർക്കകതാരിലായിരുന്നനുരാഗം ...