പഴയൊരു പാട്ടിന്റെ ... [ലളിതഗാനം]

പഴയൊരു പാട്ടിന്റെ ... [ലളിതഗാനം]

പഴയൊരു പാട്ടിന്റെ വരി മൂളുവാൻ
അതിലെ പ്രണയത്തിൻ മധുവോർക്കുവാൻ
മനസ്സാൽ കൊതിയ്ക്കാത്ത മനുജരുണ്ടോ ?
ആ മധുരം കൊതിയ്ക്കാത്ത മനസ്സുമുണ്ടോ?

                        [പഴയൊരു പാട്ടിന്റെ....]

കൊന്നകൾ പൂക്കുന്നൊരാ ഗ്രാമവഴികളിൽ
തുളസിക്കതിരിന്റെ നിർമ്മല ഭാവത്തിൽ
ആയിരം കമിതാക്കൾ നടന്നിരുന്നു, എന്നാൽ
അകതാരിലായിരുന്നനുരാഗം....
അവർക്കകതാരിലായിരുന്നനുരാഗം
                      [പഴയൊരു പാട്ടിന്റെ....]

കണ്ണുകൾ കഥ പറഞ്ഞാ നല്ല നാൾകളിൽ
കണ്ടുമുട്ടീയവർ കല്യാണ വീടുകളിൽ
പറയാതെ പറഞ്ഞവർ കാര്യങ്ങൾ ആയിരം
അകതാരിലായിരുന്നനുരാഗം.....
അവർക്കകതാരിലായിരുന്നനുരാഗം
                       [പഴയൊരു പാട്ടിന്റെ....]

വേനൽ അവധികൾ കഴിഞ്ഞു കിട്ടാൻ
വീണ്ടും തൻ പ്രിയരെ കണ്ടുമുട്ടാൻ
അന്നത്തെ മിഥുനങ്ങൾ കൊതിച്ചിരുന്നു, എന്നും
അകതാരിലായിരുന്നനുരാഗം.....
അവർക്കകതാരിലായിരുന്നനുരാഗം
                       [പഴയൊരു പാട്ടിന്റെ....]

-ബിനു മോനിപ്പള്ളി 

പിൻകുറിപ്പ്:  ഈ കേരളപ്പിറവി ദിനത്തിൽ, നമുക്ക് മനസ്സുകൊണ്ടൊരു മടക്കയാത്ര ആയാലോ? സുഖമുള്ള ഓർമ്മകളെയും നനവുള്ള നഷ്ടങ്ങളെയും ഓർത്തെടുക്കാൻ..? എങ്കിൽ, ഈ ലളിതഗാനം ഒന്നു കേട്ടു നോക്കൂ ....... 25-മാർച്ച്-2017 ൽ ഇതേ ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഈ ഗാനം, കുമാരി പൂർണിമ അശോകിന്റെ മധുരശബ്ദത്തിൽ പുനരവതരിപ്പിയ്ക്കുന്നു. 

                                                                             *************

Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ് 

 

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]