Posts

Showing posts from March, 2021

നിർമ്മലേ .... നിന്നെയോർത്ത് [പ്രണയ ഗാനം]

Image
  നിർമ്മലേ .... നിന്നെയോർത്ത്    [പ്രണയ ഗാനം] മലയാളമങ്ക തൻ മനസ്സിലിന്നുണരുന്ന മധുരക്കിനാക്കൾക്കിതെന്തു ഭംഗി മലരമ്പനൊരുക്കുന്ന മണിനൂലിൽ കൊരുക്കും നിൻ മധുരക്കിനാക്കൾക്കിന്നെന്തു ഭംഗി കാച്ചെണ്ണമണമോലും മുടി കോതിയൊതുക്കുവാൻ കിളിവാതിലരികിലായ് ഇരിയ്ക്കുവോളെ കടക്കണ്ണിൻ ശരമേറ്റു പിടയുവാൻ കൊതിച്ചെത്ര തവണയാ ഇടവഴി നടന്നു തീർത്തു തൊടിയിലായ് പിടി തരാതോടുന്ന പൈക്കിടാവിൻ പുറകേ നീ പായുമ്പോൾ, നിനച്ചു പോയി ഒരു വേള പൈയ്യായ് തീർന്നെങ്കിലൊടുവിൽ നിൻ  കിതപ്പാർന്ന പൂവുടൽ  ഉരുമ്മി നില്ക്കാൻ ധനുമാസക്കുളിരിലും നനുനനെ വിയർക്കും നിൻ തരള-കപോലങ്ങൾ തഴുകി നില്ക്കാൻ അഴകാർന്നു വിറയ്ക്കുമാ അധരത്തെ ചുംബിയ്ക്കും കുളിർതെന്നലാകുവാൻ കൊതിച്ചു പോയി കരളേ നീ അണയുന്ന  ദിനവും കിനാവു കണ്ട് ഒരു സുഖമയക്കത്തിൽ അമരട്ടെ ഞാൻ ഉണരുമ്പോൾ നിർമ്മലേ നിൻ മുഖം കണികാണാൻ  കഴിഞ്ഞെങ്കിലിവനെത്ര ധന്യനാകും - ബിനു മോനിപ്പള്ളി  പിൻകുറിപ്പ്:  'ഇമ ഇ-മാഗസിൻ', മാർച്ച്-2021 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്                    ...

നവോത്ഥാന കേരളം [നാട്ടുചർച്ച]

Image
നവോത്ഥാന കേരളം  [നാട്ടുചർച്ച] കുഞ്ഞുപാക്കരൻ: അല്ല ... എന്താ കുമാരച്ചാ ... താടിയ്ക്കു കയ്യും കൊടുത്ത് ...? കുമാരച്ചൻ: എന്നാലും എന്റെ പാക്കരാ .. ഞാൻ കരുതിയില്ല കേട്ടോ ഈ നവോത്ഥാന കേരളം ഇമ്മാതിരി ഒരു സത്യാവൂന്ന് .... കുഞ്ഞുപാക്കരൻ: എന്തോന്നാ ...കുമാരച്ചാ ..നീ ഈ എലക്ഷൻ കാലത്ത് ... ആ 'വേണ്ടാത്ത' കാര്യങ്ങളൊക്കെ വീണ്ടും കുത്തിപ്പൊക്കുന്നത് ....  കുമാരച്ചൻ: അതല്ലന്ന് .... ഞാൻ പറഞ്ഞ നവോത്ഥാനം അതല്ലെന്ന് ..... കുഞ്ഞുപാക്കരൻ: പിന്നെ ? കുമാരച്ചൻ: പാക്കരാ നീ പത്രം വായിയ്ക്കാറില്ലേ? നമ്മടെ പ്രിയപ്പെട്ട  സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണ വിശേഷങ്ങൾ ? കുഞ്ഞുപാക്കരൻ: പിന്നില്ലാണ്ട് ..... കുമാരച്ചൻ: എന്നിട്ട് ..നിനക്കൊന്നും തോന്നിയില്ലാ? കുഞ്ഞുപാക്കരൻ: ശ്ശെടാ ...അവര് പത്രിക സമർപ്പിയ്ക്കുന്നതിന്, എനിയ്ക് എന്ത് തോന്നാൻ  ...? കുമാരച്ചൻ: പറയാം ...ദേ നോക്ക് ..... നേതാവിന്റെ കയ്യിൽ ആകെ ആയിരം രൂപ ...ഭാര്യയുടെ കയ്യിൽ പതിനായിരം .....  നേതാവിന്റെ അക്കൗണ്ടിൽ പതിനായിരം ...ഭാര്യയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ ..... നേതാവിന് 1 പവൻ സ്വർണം .... ഭാര്യയ്ക്ക് വെറും 100 പവൻ ..... ...

ഝ [കവിത]

Image
  ഝ [കവിത] ഝ ല നീ നിർഝരിയായീടുക  ഝാ ടാസ്ത്രകത്തിന്റെ കുളിരുമായി  ഝം ഝ നാദത്തിൽ നീ ഗർജിയ്ക്കുക  ഝ ഷാങ്കന്റെ കണ്ണിൽപ്പെടുന്ന നേരം  ഝ രകമാണിക്കാലമോർമ്മ വേണം  ഝ ല്ലകണ്ഠം പോൽ നീ കുറുകുമ്പോഴും  ഝ ഷാശനം വന്നു ചേർന്നുനിന്നാൽ  ഝ ടിതിയിൽ നീയങ്ങകന്നു കൊൾക  ഝം ഝാദീപമായ് നീ ജ്വലിയ്ക്ക   ഝ ർഝരിയായി നീ അലയടിയ്ക്ക  ഝാ ടത്തിനുള്ളിലെ കന്യയായ് നീ  ഝ ല, ഈ ഝരകത്തെ താണ്ടീടുക  * * * -ബിനു മോനിപ്പള്ളി പദ അർത്ഥങ്ങൾ: ഝല= പെൺകുട്ടി /  ഝാ ടാസ്ത്രകം= തണ്ണിമത്തങ്ങ /  ഝം ഝ=  കൊടുങ്കാറ്റിന്റെ ശബ്ദം  ഝഷാങ്കൻ= കാമൻ /  ഝ രകം= കലിയുഗം /  ഝ ല്ലകണ്ഠം= പ്രാവ്  /  ഝ ഷാശനം= ചീങ്കണ്ണി  ഝടിതി= വേഗത്തിൽ /  ഝം ഝാദീപം= കൊ ടുങ്കാ റ്റിലും അണയാത്ത വിളക്ക്  ഝർഝരി= ഒരു വാദ്യം /  ഝാടം= വള്ളിക്കുടിൽ  സമർപ്പണം:   മാർച്ച്-8. അന്തർദേശീയ വനിതാ ദിനം . സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന ആ ദിനത്തോടനുബന്ധിച്ച്, എല്ലാ വനിതകൾക്കും, പെൺകുട്ടികൾക്കുമായി  " ഝ"  എന്ന ഈ ചെറുകവിത സമർപ്പ...