Posts

Showing posts from June, 2021

അച്ഛനാണെന്നുമെൻ 'ഹീറോ' [കവിത]

Image
  അച്ഛനാണെന്നുമെൻ 'ഹീറോ'  [കവിത] [മുൻകുറിപ്പ്‌: സാധാരണയായി, അച്ഛനെക്കുറിച്ച്, അല്ലെങ്കിൽ അമ്മയെ കുറിച്ച് ഒരു കവിത എന്ന് കേൾക്കുമ്പോൾ തന്നെ അറിയാം; ഗതകാല സ്മരണകൾ ഉണർത്തുന്ന, അല്ലെങ്കിൽ ഗൃഹാതുരത്വം തുളുമ്പുന്ന, കണ്ണീരിന്റെ നനവുള്ള ഒന്നാകും അതെന്ന്. എന്നാൽ ഇവിടെ, ഈ കവിതയിൽ നമ്മൾ ശ്രമിയ്ക്കുന്നത് മറ്റൊന്നാണ്. ഒരു കൗമാരക്കാരിയുടെ മനസ്സിലെ, തന്റെ അച്ഛനെക്കുറിച്ചുള്ള വർത്തമാനകാല ചിത്രമാണിത്.  കണ്ണീരിന്റെ നനവിനു പകരം, സന്തോഷത്തിന്റെ നനുത്ത സുഖമുള്ള ഒരു ചെറുകവിത. അതിനാൽ തന്നെ, ഒരു ചെറുപുഞ്ചിരിയോടെ മാത്രം താഴെ നൽകിയിരിയ്ക്കുന്ന ആ യൂട്യൂബ് പതിപ്പ് കേൾക്കുക. പിന്നെ ഇഷ്ടമായാൽ, ഈ കൊച്ചുമിടുക്കിയെ അഭിനന്ദിയ്ക്കുക ...!] കുട്ടിയുടുപ്പിട്ട് തുള്ളിക്കളിയ്ക്കുന്ന  പ്രായത്തിൽ അച്ഛനെൻ 'ഹീറോ'  ഓടി ഞാൻ വീണിട്ടെൻ കാൽമുട്ടിലിത്തിരി  ചോരപൊടിയുമ്പോൾ 'സീറോ'  'പച്ച' പറിച്ചിട്ടു നീരിറ്റ് വീഴ്ത്തുമ്പോൾ  ആദ്യം പൊടിയുമാ കണ്ണീർ  പിന്നെ ഞാൻ ഒത്തിരി മുത്തം കൊടുക്കുമ്പോൾ  ആകെ ചിരിയ്ക്കുമെൻ അച്ഛൻ  കൗമാര കാലത്തിൽ ഞാനും ചരിയ്ക്കവേ  കൂടെയു...

അച്ഛന്റെ പാട്ട് [കവിത]

Image
  അച്ഛന്റെ പാട്ട്   [കവിത] നാട്ടിൻപുറത്തിന്റെ നന്മ  നാരായണക്കിളി കൂട്  കൂട്ടിന്നകത്തുണ്ടൊരമ്മ  കുഞ്ഞു-താരാട്ട് പാടുന്നൊരമ്മ  അന്തിവിളക്കു കൊളുത്തി  ഹരിനാമം പാടുന്നൊരമ്മ  നാമജപത്തിനുമൊപ്പം  കനലൂതുമാ അത്താഴടുപ്പിൽ  ഇരുൾ വന്നു ചേരുമാ നേരം  ഇറയത്തു ചുമയൊച്ച കേൾക്കാം  വേർപ്പിന്റെ മണവുമായ്  അണയും  സ്നേഹമാം അച്ഛനെൻ വീട്ടിൽ   അലിവോടെ ചേർത്തെന്നെ നിർത്തി  കയ്യിൽ, പൊതിയഴിച്ചേകിടും അപ്പം  ഇറയത്തിരുന്നൊട്ടു നേരം, തൻ തനുവിലെ വിയർപ്പാറ്റും അച്ഛൻ  അച്ഛന്റെ മടിയിലിരുന്നാ- അത്താഴമുണ്ണുന്ന നേരം  നിറയെ വിളമ്പുമാ അമ്മ  എന്തിനോ കണ്ണീർ മറയ്ക്കും  അറിയാതെയച്ഛന്റെ മടിയിൽ  ഞാൻ, ചെറുതായ് മയങ്ങുന്ന നേരം  അമ്മ തൻ കണ്ണീരു മായ്ക്കാൻ  അച്ഛനീണത്തിലൊരുപാട്ട് പാടും    കരളിൽ നിന്നുറയുന്ന പാട്ട്  നാട്ടുമാവിന്റെ മണമൂറും പാട്ട് കദനങ്ങളൂറുന്ന പാട്ട്  ഹൃദയത്തിൽ അച്ഛനാണിന്നുമാ പാട്ട് -ബിനു മോനിപ്പള്ളി          ...

സ്‌മാരകങ്ങൾ : ആദരവോ അതോ അനാദരവോ ? [ലേഖനം]

Image
സ്‌മാരകങ്ങൾ : ആദരവോ അതോ അനാദരവോ? [ലേഖനം] നമസ്‌കാരം ..... കേരളത്തിന്റെ പുതിയ ധനമന്ത്രി, അദ്ദേഹത്തിന്റെ കന്നിബജറ്റ് ഏതാനും ദിവസങ്ങൾക്ക് മുൻപ് അവതരിപ്പിച്ചു. പൂർവാധികം ഭംഗിയായി, അതിനെ അധികരിച്ചുള്ള ചർച്ചകളും, ആരോപണങ്ങളും ഒക്കെ അരങ്ങു കൊഴുപ്പിച്ചു. പതിവുപോലെ, ഒന്നോ രണ്ടോ ദിവസത്തേയ്ക്ക്. പിന്നെ എല്ലാവരും അതങ്ങുമറന്നു.  ആഹ്.. അത് പോട്ടെ .... അതല്ലല്ലോ നമ്മുടെ വിഷയം. ആ ബജറ്റിൽ ഒരു പ്രഖ്യാപനം ഉണ്ട്. അടുത്തിടെ അന്തരിച്ച ചില നേതാക്കളുടെ സ്മാരകങ്ങൾക്കു വേണ്ടി, ഏതാനും കോടികൾ അനുവദിച്ചു എന്ന്. കഴിഞ്ഞ ബജറ്റിലും ഇതേ പോലെ പല നേതാക്കളുടെയും സ്മാരകങ്ങൾക്കു വേണ്ടി കുറെയേറെ കോടികൾ അനുവദിച്ചിരുന്നു.  അതാണ് ഇന്നത്തെ നമ്മുടെ വിഷയം. പക്ഷെ, ഇക്കാര്യത്തിൽ മുന്നണി വ്യത്യാസങ്ങൾ ഒന്നും ഇല്ല കേട്ടോ. ഏതു മുന്നണി ഭരിച്ചാലും ഇതു തന്നെ ചെയ്യും. ഒരുകാലത്തും, പ്രതിപക്ഷത്തിനും ഇതിൽ എതിർപ്പുകൾ ഉണ്ടായിട്ടില്ല. കാരണം, ചില നേതാക്കൾ അവരുടെയുംകൂടി  ആകാമല്ലോ. പണ്ടൊരു പ്രമുഖനേതാവു പറഞ്ഞത് പോലെ, 'രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളും മിത്രങ്ങളും ഒന്നും ഇല്ലല്ലോ'. ഇക്കാര്യത്തിലൊന്നും...