സർപ്പക്കാവുകളും, അമ്പലക്കുളങ്ങളും .... പിന്നെ ദേ കെ-റെയിലും [ലേഖനം]
സർപ്പക്കാവുകളും, അമ്പലക്കുളങ്ങളും .... പിന്നെ ദേ കെ-റെയിലും !! [ലേഖനം] സർപ്പക്കാവുകളും അമ്പലക്കുളങ്ങളും.... !! "ഛെ ... ഇതൊക്കെ വെറും അന്ധവിശ്വാസങ്ങൾ ... " ലേഖനത്തിന്റെ തലക്കെട്ട് കണ്ട്, ഇത്തരം ഒരു ആത്മഗതത്തോടെ നെറ്റിചുളിച്ച, ചിലരെങ്കിലും നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ഇല്ലേ? അവരോടായി പറയാം. ഏതെങ്കിലും ഒരു വിശ്വാസമോ (അല്ലെങ്കിൽ അന്ധവിശ്വാസമോ) ഒന്നും, നിങ്ങളിൽ അടിച്ചേൽപ്പിയ്ക്കാനല്ല ഈ ചെറുലേഖനം. മേല്പറഞ്ഞ, ആദ്യത്തെ ആ രണ്ടു കാര്യങ്ങൾ, 'മതവിശ്വാസ'ത്തിന്റേതല്ലാത്ത ഒരു വീക്ഷണകോണിൽനിന്നും ഒന്ന് നോക്കിക്കാണുക; അവയുടെ പ്രാധാന്യത്തെ ഒന്ന് വിശകലനം ചെയ്യുക, എന്നതു മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. സർപ്പക്കാവുകൾ: കുറേയെറെ വർഷങ്ങൾ പിന്നോട്ടു പോയാൽ, നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ ക്ഷേത്രങ്ങളോട് ചേർന്ന് മാത്രമല്ല, അന്നത്തെ പല പുരാതന വീടുകളോടും, തറവാടുകളോടും ഒക്കെ ചേർന്നും കാണപ്പെട്ടിരുന്ന ഒന്നായിരുന്നു സർപ്പക്കാവുകൾ. ഒരു ഗ്രാമത്തിൽ കുറഞ്ഞത് ഒരെണ്ണമെങ്കിലും ഉറപ്പ്. വന്മരങ്ങൾ മുതൽ കുറ്റിച്ചെടികൾ വരെയുള്ള, എണ്ണമറ്റ തരം സസ്യങ്ങൾ. (അവയിൽ തന്നെ പലത...