പരദൂഷണം - ചില ദുഷിയ്ക്കാത്ത ചിന്തകൾ [ലേഖനം]
പരദൂഷണം - ചില ദുഷിയ്ക്കാത്ത ചിന്തകൾ [ലേഖനം] കാരണഭൂതരായവർക്ക് ചിലപ്പോൾ ഒരു 'വല്ലാത്ത തരം' മനഃസുഖം നൽകിയേക്കാമെങ്കിലും, പാത്രീഭൂതരായവർക്ക് ഏറെ മനഃപ്രയാസം ഉണ്ടാക്കുന്ന ഒരു 'വല്ലാത്ത സാധനം' തന്നെയാണെ ഈ 'പരദൂഷണം'. എന്താ, ശരിയല്ലേ? ഒരിയ്ക്കലെങ്കിലും ഇതിന് ഇരയാകാത്തവർ ആരെങ്കിലും കാണുമോ? സംശയമാണ്. എന്നാൽ ഇരകളായവർ, അങ്ങിനെ ഓർത്തോർത്ത് മനഃപ്രയാസപ്പെടേണ്ട ഒന്നാണോ, ഈ ഒരു സാധനം? നമുക്കൊന്ന് നോക്കിയാലോ? 1. എന്താണ് ശരിക്കും പരദൂഷണം? വളരെ ലളിതം. ഒരാൾ മറ്റൊരാളെ പറ്റി, അയാളെ ഒന്ന് പരിഹാസ്യനാക്കണം അല്ലെങ്കിൽ അപമാനിതനാക്കണം, ഏറ്റവും കുറഞ്ഞത് അസ്വസ്ഥനെങ്കിലും ആക്കണം, എന്നൊക്കയുള്ള ദുരുദ്ദേശങ്ങളോടെ നടത്തുന്ന 'ദുഷ് പ്രചരണം'. ഇനി, കുറച്ചൊന്ന് കനം കൂട്ടിപ്പറഞ്ഞാലോ. തന്നെക്കാൾ മിടുക്കനാവാൻ താൻ ആരെയും സമ്മതിയ്ക്കില്ല എന്നും, അഥവാ അങ്ങിനെ ആരെങ്കിലും ശ്രമിച്ചാൽ, നേരിട്ട് അവരെ എതിർക്കാൻ ധൈര്യമില്ലാത്ത താൻ, ഏതു വിധേനയും മാനസികമായി അവരെ തകർക്കുമെന്നുമുള്ള, ഒരു വ്യക്തിയുടെ അപക്വമായ മനസ്സിന്റെ, ഏറ്റവും വികലമായ ഒരു ബഹിർസ്ഫുരണമാണ് ഈ പരദൂഷണം. 2. എന്താവാം ...