പ്രിയ മലയാളമേ..... [ലളിതഗാനം]

                                   

പ്രിയ മലയാളമേ.....

[ലളിതഗാനം]


ലയാളമേ നിന്റെ മധുവൂറും കൊഞ്ചലിൽ 

മനസ്സിലെ ശാരിക പാടുന്നിതാ 

മഞ്ഞേറ്റു കുളിരുന്ന മലകൾക്കുമേലെയാ  

മലയാള സൂര്യൻ ഉയരുന്നിതാ 


യതാളഭംഗി തൻ മേളനമാകുന്ന 

ലാസ്യ മനോഹരീ മലയാളമേ 

ലയിയ്ക്കുകിൽ അനുരാഗ വിവശരായ് തീരും

ലളിതാംഗ സുന്ദരീ മലയാളമേ 


ദുകുല കഥയിലെ രാധയായോൾ 

യവന കഥയിലെ സുന്ദരീയാൾ 

യമുനയെപ്പോലവൾ ഒഴുകിടുമ്പോൾ 

യാമങ്ങളറിയാതെ ഞാനിരുന്നു 


ത്വമാർന്നിയലുന്ന കാന്തി തൻ കോവിലിൽ 

ദർശന പുണ്യം നീ നൽകിയെന്നാൽ 

അടി മുതൽ മുടി വരെ വർണ്ണിച്ചു ഞാനെന്റെ 

മലയാള ജന്മത്തെ ധന്യമാക്കും 

******

*ളത്വം = ദിവ്യത്വം 

********************

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

കുമാരി ശ്രീലയ സത്യൻ ആലപിച്ച ഈ ഗാനം കേൾക്കുന്നതിന്:

https://youtu.be/eYfPYhZqctU


Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]