Posts

Showing posts from September, 2022

അരികിലായ് ഉണ്ടായിരുന്നുവെങ്കിൽ ...! [കവിത]

Image
  അരികിലായ് ഉണ്ടായിരുന്നുവെങ്കിൽ ...! [കവിത] ഇടതു കയ്യാൽ നിന്നെ ചേർത്തു നിർത്തി  വലതു കയ്യാൽ നിന്റെ ഉടൽ തലോടെ ഒരു മാത്ര നാണത്താൽ മിഴികൾ ചിമ്മി  തനുവൊന്നിളക്കി നീ പൂത്തുലയും  എരിയുന്ന വെയിലിലോ തണല് നൽകി  എരിയാതെ നീയെന്നെ കാത്ത് വയ്ക്കും  കരയുന്ന മേഘത്തിൻ കണ്ണുനീരെൻ  കരളിൽ പതിക്കാതെ കാക്കുവോളെ  സ്വേദം പൊടിയുന്ന നേരമെൻ മെയ്  വീശിയാറ്റീടുമൊരു വിശറിയാകും  ഉള്ളിലായ് ആമോദമേറിടുമ്പോൾ  കൂടെപ്പറക്കുന്ന പട്ടമാകും  നീയെന്റെ ജീവിതപ്പകുതിയായി  നീയെന്നെ പിരിയാത്ത സഖി തന്നെയായ്  സുഖ-ദുഃഖ ജീവിതയാത്രയിൽ നീ  സാന്ത്വനമേകുന്ന സഹയാത്രിക സ്നേഹിതേ, സ്നേഹമോടെന്നെ നോക്കും  കടമിഴിക്കോണിലെ കവിതയിന്ന്  കാണാതെ പോയി ഞാൻ എങ്ങിനെയോ  ചാരത്തു ചേർക്കുവാൻ ഓർത്തതില്ല  തക്കമതു പാർത്തൊരാ കാർമേഘജാല- മിന്നാർത്തു ചിരിച്ചത് കണ്ടുവോ നീ  പകയോടെ അവയെന്നിൽ പെയ്തിറങ്ങേ  പ്രിയ സഖീ നിൻ മൂല്യമറിയുന്നു ഞാൻ ... അറിയാതെ ആശിച്ചു പോകുന്നു ഞാൻ  അരികിലായ് ഉണ്ടായിരുന്നുവെങ്കിൽ ... നീ ... എന്റെ .... അരികിലായ് ഉണ്ട...

മാവിലാംതോട്ടിലെ മാവീരൻ [വയനാടൻ ടൂർ ഡയറി - 2022: ഭാഗം-6]

Image
മാവിലാംതോട്ടിലെ മാവീരൻ   [വയനാടൻ ടൂർ ഡയറി - 2022: ഭാഗം-6] പഴശ്ശിരാജ എന്ന പേര് കേൾക്കുമ്പോൾ, "ഓ... എന്തോ ഒരു പഴയത്" എന്ന ഒരു  വിചാരമേയല്ല നമ്മുടെയൊന്നും മനസ്സിലേയ്ക്ക് കടന്നു വരിക. പകരം, ഒരു തരം  രോമാഞ്ചം ആണ്. അല്ലേ?  നമ്മൾ അറിയാതെ, നമ്മുടെ ഉള്ളിൽ ഒരു സിംഹം സടയും കുടഞ്ഞ്  എണീൽക്കുന്നതുപോലുള്ള, ഒരുതരം വീരഭാവം.  അതിൽ ഒട്ടും അതിശയമില്ല തന്നെ. കാരണം വീരപഴശ്ശിയുടെ ആ പോരാട്ടക്കഥകൾ, അത്രയേറെ നമ്മെ സ്വാധീനിയ്ക്കുന്നവയാണ്. അതും, ആ കഥകളുമായി നമ്മൾ ആദ്യമായി പരിചയപ്പെട്ട ആ സ്കൂൾ കാലഘട്ടം മുതൽ തന്നെ. മാത്രവുമല്ല, അതുകൊണ്ടു കൂടിയാണല്ലോ അദ്ദേഹം "കേരള സിംഹം" എന്നറിയപ്പെടുന്നതും. ശരിയല്ലേ? പക്ഷേ, എങ്ങിനെയെന്നറിയില്ല, എന്റെ ഇതുവരെയുള്ള ആ വയനാടൻ സന്ദർശനങ്ങളിലൊക്കെയും, വീരപഴശ്ശിയുടെ ആ സ്മാരകസന്ദർശനം എല്ലായ്പ്പോഴും വിട്ടുപോയി.  സദയം ക്ഷമിയ്ക്കുക.  ഇത്തവണ എന്തായാലും അതുണ്ടാകരുത് എന്ന് ഉറച്ച്‌ തീരുമാനിച്ചിരുന്നതു  കൊണ്ടുതന്നെ, പ്രതികൂല കാലാവസ്ഥ മൂലം പലതവണ മാറ്റിവയ്‌ക്കേണ്ടി വന്ന ആ യാത്ര, ഇന്ന് നമ്മൾ തുടങ്ങു...

ഓണോർമ്മകൾ [ഓണപ്പാട്ട്]

Image
ഓണോർമ്മകൾ [ഓണപ്പാട്ട്] "ഓണം വന്നോണം... വന്നാ"പ്പാട്ട് കേൾക്കുമ്പോൾ  ഓണക്കുളിരുള്ളിൽ തോന്നിടുന്നു  ഓണത്തിൻ ഓർമ്മകൾ ഓടിയെത്തീടുന്നു  ഓണനിലാവ് പരക്കും പോലെ  ഒന്നാം തുമ്പിയുറങ്ങല്ലേ, നീ  കൂടെ പോരാനൊരുങ്ങീല്ലേ  ഓരടിക്കുന്നിന്റെ തുഞ്ചത്ത് നില്ക്കണ   തുമ്പപ്പൂ നുള്ളാൻ പോരൂല്ലേ  ഓണത്തലേന്നന്നു വീട്ടുകാരൊന്നിച്ചു  മേളമോടൊന്നങ്ങു കൂടിയില്ലേ? പുന്നെല്ലു കുത്തലും ചേനയൊരുക്കലും  ആ കൂടെയങ്ങു നടന്നില്ലേ? തൊടിയിലെ മൂലയിലതിർ കാത്തു നിന്നൊരാ  നേന്ത്രനെ നൊടികൊണ്ട് വീഴ്ത്തിയില്ലേ? ഇളകിച്ചിരിയ്ക്കുന്നോരെണ്ണയിൽ മുങ്ങുമ്പോൾ  കിരുകിരെ അവനെന്തോ ചൊല്ലിയില്ലേ? ഓണപ്പുലരിയിൽ ചെന്തെങ്ങിൻ ചോപ്പുള്ള  കതിരവൻ ആ കുന്നിലുയരുമ്പോൾ  ഓടിത്തിമിർത്തുകൊണ്ടാറ്റിലേയ്ക്കന്നു  നാം മുങ്ങാംകുഴിയിട്ടതും ഓർമ്മയില്ലേ? ഓണത്തിൻ കോടിയുടുത്തിട്ടു മുറ്റത്തു  പാറിപ്പറന്നു കളിച്ചതല്ലേ? ഉച്ചയ്ക്ക് തൂശനിലസ്സദ്യയുണ്ടതും  ഓണത്തിൻ മങ്ങാത്തോരോർമ്മയല്ലേ? ഒളിയൽപ്പം മങ്ങിയിട്ടുണ്ടാകാമെങ്കിലും  ഓണം നമുക്കിന്നും മോദമത്രെ  ഉള്ളിലെ ദ...