അരികിലായ് ഉണ്ടായിരുന്നുവെങ്കിൽ ...! [കവിത]

 

അരികിലായ് ഉണ്ടായിരുന്നുവെങ്കിൽ ...!

[കവിത]


ഇടതു കയ്യാൽ നിന്നെ ചേർത്തു നിർത്തി 

വലതു കയ്യാൽ നിന്റെ ഉടൽ തലോടെ

ഒരു മാത്ര നാണത്താൽ മിഴികൾ ചിമ്മി 

തനുവൊന്നിളക്കി നീ പൂത്തുലയും 


എരിയുന്ന വെയിലിലോ തണല് നൽകി 

എരിയാതെ നീയെന്നെ കാത്ത് വയ്ക്കും 

കരയുന്ന മേഘത്തിൻ കണ്ണുനീരെൻ 

കരളിൽ പതിക്കാതെ കാക്കുവോളെ 


സ്വേദം പൊടിയുന്ന നേരമെൻ മെയ് 

വീശിയാറ്റീടുമൊരു വിശറിയാകും 

ഉള്ളിലായ് ആമോദമേറിടുമ്പോൾ 

കൂടെപ്പറക്കുന്ന പട്ടമാകും 


നീയെന്റെ ജീവിതപ്പകുതിയായി 

നീയെന്നെ പിരിയാത്ത സഖി തന്നെയായ് 

സുഖ-ദുഃഖ ജീവിതയാത്രയിൽ നീ 

സാന്ത്വനമേകുന്ന സഹയാത്രിക


സ്നേഹിതേ, സ്നേഹമോടെന്നെ നോക്കും 

കടമിഴിക്കോണിലെ കവിതയിന്ന് 

കാണാതെ പോയി ഞാൻ എങ്ങിനെയോ 

ചാരത്തു ചേർക്കുവാൻ ഓർത്തതില്ല 


തക്കമതു പാർത്തൊരാ കാർമേഘജാല-

മിന്നാർത്തു ചിരിച്ചത് കണ്ടുവോ നീ 

പകയോടെ അവയെന്നിൽ പെയ്തിറങ്ങേ 

പ്രിയ സഖീ നിൻ മൂല്യമറിയുന്നു ഞാൻ ...


അറിയാതെ ആശിച്ചു പോകുന്നു ഞാൻ 

അരികിലായ് ഉണ്ടായിരുന്നുവെങ്കിൽ ...

നീ ... എന്റെ ....

അരികിലായ് ഉണ്ടായിരുന്നുവെങ്കിൽ ...!!

********************

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

ആരെക്കുറിച്ചാണീ കവിത, എന്നറിയണ്ടേ ? നിങ്ങൾക്കും ഏറെ പ്രിയപ്പെട്ട ഒരാളെ കുറിച്ചാണെന്നെ ....  പിടികിട്ടിയില്ല? എന്നാൽ പിന്നെ .... ചുമ്മാ ഒന്ന് താഴേയ്ക്ക്  'സ്ക്രോൾ' ചെയ്യുക.




















പിൻകുറിപ്പ്: ഒരു ദിവസം ആള് "കുട" എടുക്കാൻ മറന്നു. അന്നാകട്ടെ, ആർത്തുപെയ്ത ആ മഴയിൽ, ആകെയങ്ങ് നനഞ്ഞു കുളിയ്ക്കുകയും ചെയ്തു. അയിനാണ് ..... ദേ ഈ കണ്ട പുകിലൊക്കെ ...!!☺... ഛെ ...പറഞ്ഞു പറഞ്ഞ് വെറുതെ കൊതിപ്പിച്ചു കളഞ്ഞു......അല്ലേ ? ഇയാളെക്കൊണ്ട് തോറ്റല്ലോ ..ദൈവമേ .... എന്നാണോ ?  .... !!


Comments

  1. ഇഷ്ടമായി കവിത.
    ബിനുവിന് അഭിനന്ദനങ്ങൾ.
    സ്നേഹാദരങ്ങളോടെ
    രേഖ വെള്ളത്തൂവൽ

    ReplyDelete
  2. 🥰🥰🥰🥰 മനസിലായി

    ReplyDelete
  3. Beautiful lyrics and amazing creativity sir...All the best...

    ReplyDelete
  4. കൊള്ളാം .. നന്നായിട്ടുണ്ട് ബിനു ... ഇനി ഒരു ദിവസം ഷർട്ട് ഇടാതെ ഒന്ന് മഴ കൊണ്ട് നോക്ക് ...

    ReplyDelete
  5. Good lyric. God bless

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]