സതി-ശിവ : പൂവണിയാത്തൊരു പ്രണയം [നൃത്തശില്പ ഗാനം]

സതി-ശിവ : പൂവണിയാത്തൊരു പ്രണയം [നൃത്തശില്പ ഗാനം] പതിയെ നീയെന്റെ ഹൃദയത്തിലെ പനിനീർ പൂവിൻ സുഗന്ധമായി പതിയായ് തീരുന്ന നാളിൽ ഞാനെൻ ജന്മപുണ്യം നിനക്കായ് കാഴ്ചയേകാം ഹരനെ നീ ചൂടും ചാമ്പലാകാൻ ഭസ്മപ്രിയനെ നിൻ മേനിയാകെ മൂടാൻ ഈ ജന്മമൊന്നിതിൽ മാത്രമല്ല മറുജന്മമതിലും നിൻ കൂടെയാവാൻ ഞാൻ കൊതിപ്പൂ ദേവാ ...ഞാൻ കൊതിപ്പൂ കനിയണെ നീയിന്നീ ഈ ദക്ഷപുത്രിയിൽ ഞാൻ കൊതിപ്പൂ ദേവാ ...ഞാൻ കൊതിപ്പൂ കനിയണെ നീയിന്നീ ഈ ദക്ഷപുത്രിയിൽ * * * മാപ്പേകൂ നീയെന്റെ നാഥാ വിട തരൂ നീയെന്റെ ദേവാ ആവില്ലെനിക്കൊട്ടു പോലും, ഇനിയീ.... അഭിശപ്ത വേദിയിൽ നില്ക്കാൻ ദക്ഷപ്രജാപതീ ഓർക്ക, നീ നിന്റെ നാശത്തിനായ് ചെയ്തതൊക്കെ ഹരനുടെ കോപാഗ്നിയിൽ നീ എരിയുമ്പോഴെങ്കിലും നീയന്നതോർക്ക ജന്മശാപങ്ങളും നീ ഏറ്റുവാങ്ങ നിന്റെ ജന്മശാപങ്ങളും നീ ഏറ്റുവാങ്ങ താതൻ നീയെങ്കിലും, ഇല്ല ഏകുവാൻ മാപ്പെന്റെ കയ്യിൽ എരിയുന്നു ഞാനീ ഹോമാഗ്നിയിൽ നിന്റെ കണ്മുൻപ...