സതി-ശിവ : പൂവണിയാത്തൊരു പ്രണയം [നൃത്തശില്പ ഗാനം]
സതി-ശിവ : പൂവണിയാത്തൊരു പ്രണയം
[നൃത്തശില്പ ഗാനം]
പതിയെ നീയെന്റെ ഹൃദയത്തിലെ
പനിനീർ പൂവിൻ സുഗന്ധമായി
പതിയായ് തീരുന്ന നാളിൽ ഞാനെൻ
ജന്മപുണ്യം നിനക്കായ് കാഴ്ചയേകാം
ഹരനെ നീ ചൂടും ചാമ്പലാകാൻ
ഭസ്മപ്രിയനെ നിൻ മേനിയാകെ മൂടാൻ
ഈ ജന്മമൊന്നിതിൽ മാത്രമല്ല
മറുജന്മമതിലും നിൻ കൂടെയാവാൻ
ഞാൻ കൊതിപ്പൂ ദേവാ ...ഞാൻ കൊതിപ്പൂ
കനിയണെ നീയിന്നീ ഈ ദക്ഷപുത്രിയിൽ
ഞാൻ കൊതിപ്പൂ ദേവാ ...ഞാൻ കൊതിപ്പൂ
കനിയണെ നീയിന്നീ ഈ ദക്ഷപുത്രിയിൽ
* * *
മാപ്പേകൂ നീയെന്റെ നാഥാ
വിട തരൂ നീയെന്റെ ദേവാ
ആവില്ലെനിക്കൊട്ടു പോലും,
ഇനിയീ....
അഭിശപ്ത വേദിയിൽ നില്ക്കാൻ
ദക്ഷപ്രജാപതീ ഓർക്ക, നീ നിന്റെ
നാശത്തിനായ് ചെയ്തതൊക്കെ
ഹരനുടെ കോപാഗ്നിയിൽ നീ
എരിയുമ്പോഴെങ്കിലും നീയന്നതോർക്ക
ജന്മശാപങ്ങളും നീ ഏറ്റുവാങ്ങ
നിന്റെ ജന്മശാപങ്ങളും നീ ഏറ്റുവാങ്ങ
താതൻ നീയെങ്കിലും, ഇല്ല
ഏകുവാൻ മാപ്പെന്റെ കയ്യിൽ
എരിയുന്നു ഞാനീ ഹോമാഗ്നിയിൽ
നിന്റെ കണ്മുൻപിൽ,
കർപ്പൂരമെന്ന പോലെ
ഈ ജന്മമൊന്നിതിൽ മാത്രമല്ല
മറുജന്മമതിലും ഞാൻ ഒന്ന് ചേർന്നാ
ഹരനുടെ പാതിയായ് തീർന്നീടുവാൻ
ഇഹലോകമിന്നു ഞാൻ വിട്ടിടുന്നു ...
ആവില്ലെനിക്കൊട്ടു പോലും,
ഇനിയീ....
അഭിശപ്ത വേദിയിൽ നില്ക്കാൻ .....
* * *
വിരിയാതെ പോയൊരു പ്രണയം
വിധിയിൽ തകർന്നൊരു പ്രണയം
ഈശന് പോലും തടയുവാനാകാതെ
വിധിപോലെയായൊരു പ്രണയം
തപ്തവിധിയിൽ തകർന്നൊരു പ്രണയം
* * *
പിൻകുറിപ്പ് : ലാസ്യഭാവത്തിലുള്ള ആദ്യഭാഗം, ശിവനോട് ചേരാൻ കൊതിയ്ക്കുന്ന സതീദേവിയുടെ പ്രണയചിന്തകളാണെങ്കിൽ, ദ്രുതതാളത്തിലുള്ള ആ രണ്ടാം ഭാഗം, ദക്ഷയാഗശാലയിൽ അപമാനിതയായ ആ സതിയുടെ ശാപചിന്തകളാകുന്നു.
*ചിത്രത്തിന് കടപ്പാട്: ഗൂഗിൾ ഇമേജസ്
============
സ്നേഹപൂർവ്വം
ബിനു മോനിപ്പള്ളി
**************
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
Beautiful lyrics and good creativity
ReplyDeleteere nandhi ...santhosham ...
DeleteExcellent Sir..
ReplyDeletePlease briefly explain Dhakshayagam story..
thank you ... sure ..will do that in another article ...
DeleteBeautiful 👌👌
ReplyDelete