കടലോരെ ... കായലരികെ ...ഒരു സ്നേഹസംഗമം...! [ഒരു യാത്രാ/സംഗമ വിവരണം]

കടലോരെ... കായലരികെ ... ഒരു സ്നേഹസംഗമം...! [ഒരു യാത്രാ/സംഗമ വിവരണം] ഏറെ പൊരുതി നേടിയ ആ "സ്വാതന്ത്ര്യദിനം", ഇത്തവണയും (ഓഗസ്റ്റ്-15-2024) രാജ്യമെങ്ങും ആഘോഷിയ്ക്കുമ്പോൾ, വിവിധങ്ങളായ ദൈനംദിന തിരക്കുകൾക്കിടയിൽ വീണുകിട്ടിയ ആ 'സ്വാതന്ത്ര്യം', ഒരു യാത്രയ്ക്കായി മാറ്റിവയ്ക്കാം എന്ന് ഞങ്ങളും തീരുമാനിച്ചു. മറ്റെങ്ങോട്ടുമായിരുന്നില്ല ആ യാത്ര. കേരളത്തിലെന്നല്ല, നമ്മുടെ ഈ മഹാരാജ്യത്ത് തന്നെ വിരളമായ സൂര്യദേവ ക്ഷേത്രത്തിലേയ്ക്കായിരുന്നു ഇത്തവണത്തെ യാത്ര. ശാന്തസുന്ദരമായ ഒരു നാട്ടിൻപുറത്തെ, അതിപുരാതനമായ ആ ആദിത്യപുരം സൂര്യക്ഷേത്രത്തിൽ തൊഴുതിറങ്ങിയപ്പോളാണ്, അപ്രതീക്ഷിതമായി വാട്സാപ്പ് ചിലച്ചത്. നോക്കിയപ്പോൾ 'ഐഡിയൽ ഫ്രണ്ട്സിന്റെ' ഒരു കോൺഫറൻസ് കാൾ. ശനിയാഴ്ച (അതായത് മറ്റന്നാൾ) ചെറായി ബീച്ചിൽ ഒന്ന് ഒത്തുചേരാം എന്ന്. ഇത്രേം 'ഷോർട് നോട്ടീസിൽ' ആദ്യമായാണൊരു ഗെറ്റ് ടുഗെതർ. 'ഒരുമയുണ്ടേൽ ഉലക്കമേലും കിടക്കാം' എന്നാണല്ലോ പണ്ടാരോ പറഞ്ഞത്. പിന്നല്ല. ശനിയെങ്കിൽ ശനി. കൂടിയിട്ടു തന്നെ കാര്യം. പിന്നെയെല്ലാം, ശറപറാ ശറപറാന്നായിരുന്നു. അന്നുരാത്രി മോനിപ്പള്ളിയിലെ വീട്ടിൽ തങ്ങി. പിറ...