Posts

Showing posts from December, 2024

ഉണ്ണി പിറന്നപ്പോൾ [ക്രിസ്തുമസ് 2024]

Image
ഉണ്ണി പിറന്നപ്പോൾ  [ക്രിസ്തുമസ് 2024 ] താരക പൂക്കൾ മിഴി തുറന്നു... വിണ്ണിൽ  താമരപ്പൂ പോൽ ഉണ്ണി പിറന്നു ... മണ്ണിൽ   കാഴ്ച്ചയുമായവർ എത്തിടുമ്പോൾ ... ഉണ്ണി   കാലികൾക്കൊപ്പം കളിച്ചിടുന്നു .... മണ്ണിൻ  കാവലിനായവൻ അവതരിച്ചു .... വിണ്ണിൽ  മാലാഖമാരവർ  പുഞ്ചിരിച്ചു ... ഉണ്ണി യേശു ഇതാ മണ്ണിൽ അവതരിച്ചു ....! കരുണ തൻ അവതാരമായൊരുണ്ണി  കാരുണ്യവാരിധി തന്നെയുണ്ണി  കാലിത്തൊഴുത്തിലെ പുല്ലു കൂട്ടിൽ കാൽകുടഞ്ഞങ്ങ് കളിയ്ക്കുമുണ്ണി  കൽക്കണ്ടമോലുമാ മന്ദഹാസം കരളിന്റെയുള്ളിലേക്കാവഹിച്ചാൽ  കന്മഷമൊക്കെയും മാറി നമ്മൾ  കനിവിയലും നൽ മനുജരാകും ...!! ================= ആശയറ്റ ലോകത്തിന് ആശയായ പൈതൽ .... കൊച്ചുപുൽക്കൂട്ടിൽ കൈകാലുകൾ ഇളക്കി കളിച്ച ആ പൈതലിന്റെ ഓർമ്മകൾ... ആ ഓർമ്മകളിൽ, ആ സന്തോഷത്തിൽ .... ! ഏവർക്കും ആഹ്ളാദകരമായ ക്രിസ്തുമസ് ആശംസകൾ..!! =================  സ്നേഹപൂർവ്വം  ബിനു മോനിപ്പള്ളി  ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ********    

മഞ്ഞിൽ കുതിർന്ന് മൂന്നാർ.... മനം കുളിർന്ന് ഞങ്ങൾ !

Image
മഞ്ഞിൽ കുതിർന്ന് മൂന്നാർ.... മനം കുളിർന്ന് ഞങ്ങൾ ! [യാത്രാവിവരണം] ദേ... നിങ്ങള് വീണ്ടും മറന്നു ... അങ്ങ് ദൂരെ ..ആ സായിപ്പിന്റെ നാട്ടില് 'താങ്ക്സ് ഗിവിങ്' വന്നൂന്ന് ..... അതിനിപ്പം നമുക്കെന്താന്നോ? കൊള്ളാം .... അത് വരുമ്പോഴല്ലേ നമ്മള് എല്ലാ കൊല്ലോം നവമ്പറിൽ ഒരു ടൂർ പോണത് ...? വന്ന് വന്ന് അതും മറന്നൂല്ലോ ...നിങ്ങള് ... ന്റെ ദൈവേ ...  ങ്... അത് പോട്ടെ .... അപ്പൊ നിങ്ങള് റെഡിയാണല്ലോ?... ഞങ്ങള് എപ്പളേ റെഡി ...  എന്നാ വാ... നമുക്ക് ഒരുമിച്ച് പോകാം...!! ഇത്തവണ നമ്മൾ ആൾബലത്തിൽ കുറച്ച് മുൻപിലാണ് കേട്ടോ ... കുട്ടികൾ ഉൾപ്പെടെ മൊത്തം 23  പേർ. വെള്ളിയാഴ്ച (നവംബർ-29-2024), പറഞ്ഞിരുന്ന സമയത്തിനും മുൻപേ, 'ചന്ദനക്കുട്ടി'യുമായി നമ്മുടെ ബെൻസ് വിനോദേട്ടൻ തയ്യാർ ... രാത്രി കൃത്യം 10:30ന് ടെക്നോപാർക്കിൽ നിന്നും, നമ്മൾ ഇതാ യാത്ര തുടങ്ങുകയായി.    ആദ്യം തന്നെ ഡ്രൈവറോട് പറഞ്ഞിരുന്നു, "ഉറക്കം തോന്നുന്നുവെങ്കിൽ വണ്ടി ഒതുക്കി ഉറങ്ങാം... ഇനിയിപ്പം അതുകൊണ്ട് ഒന്നോ രണ്ടോ മണിക്കൂർ താമസിച്ചാലും കുഴപ്പമില്ല" എന്ന്. രാത്രിയിലെ യാത്രയല്ലേ? അതും ദീർഘയാത്ര. കിളിമാനൂർ നിന്നും, പിന്നെ നിലമേൽ നിന്നുമ...