ഉണ്ണി പിറന്നപ്പോൾ [ക്രിസ്തുമസ് 2024]

ഉണ്ണി പിറന്നപ്പോൾ 

[ക്രിസ്തുമസ് 2024]

താരക പൂക്കൾ മിഴി തുറന്നു... വിണ്ണിൽ 

താമരപ്പൂ പോൽ ഉണ്ണി പിറന്നു ... മണ്ണിൽ  

കാഴ്ച്ചയുമായവർ എത്തിടുമ്പോൾ ... ഉണ്ണി  

കാലികൾക്കൊപ്പം കളിച്ചിടുന്നു .... മണ്ണിൻ 

കാവലിനായവൻ അവതരിച്ചു .... വിണ്ണിൽ 

മാലാഖമാരവർ  പുഞ്ചിരിച്ചു ... ഉണ്ണി

യേശു ഇതാ മണ്ണിൽ അവതരിച്ചു ....!

കരുണ തൻ അവതാരമായൊരുണ്ണി 

കാരുണ്യവാരിധി തന്നെയുണ്ണി 

കാലിത്തൊഴുത്തിലെ പുല്ലു കൂട്ടിൽ

കാൽകുടഞ്ഞങ്ങ് കളിയ്ക്കുമുണ്ണി 

കൽക്കണ്ടമോലുമാ മന്ദഹാസം

കരളിന്റെയുള്ളിലേക്കാവഹിച്ചാൽ 

കന്മഷമൊക്കെയും മാറി നമ്മൾ 

കനിവിയലും നൽ മനുജരാകും ...!!

=================

ആശയറ്റ ലോകത്തിന് ആശയായ പൈതൽ .... കൊച്ചുപുൽക്കൂട്ടിൽ കൈകാലുകൾ ഇളക്കി കളിച്ച ആ പൈതലിന്റെ ഓർമ്മകൾ... ആ ഓർമ്മകളിൽ, ആ സന്തോഷത്തിൽ .... !

ഏവർക്കും ആഹ്ളാദകരമായ ക്രിസ്തുമസ് ആശംസകൾ..!!

=================

 സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

 





 

Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]