.... ന്നാലും, എന്റെ പൊന്ന്....!!
.... ന്നാലും, എന്റെ പൊന്ന്...!! എത്രയും ബഹുമാനപ്പെട്ട സാർ അറിയുന്നതിന്, സാറും കുടുംബവും ആരോഗ്യപരമായും, സാമൂഹികപരമായും, സാമ്പത്തികമായും ഒക്കെ, സുഖമായിരിയ്ക്കുന്നു എന്ന് കരുതുന്നു. ഒപ്പം, ഭാവിയിലും അങ്ങിനെ തന്നെ തുടരട്ടെ എന്നാശംസിയ്ക്കുന്നു. [എന്തോ ഒരു ശങ്ക തോന്നുന്നുവോ പ്രിയ വായനക്കാർക്ക്? ഇയാൾ ഏതോ ഒരു പഴയ 'ഇൻലൻഡ് ലെറ്റർ' തപ്പിയെടുത്ത് വായിയ്ക്കാൻ പോവുകയാണ് എന്ന്? ഏയ് .. അല്ലേയല്ല. വായിച്ചുതുടങ്ങിയപ്പോൾ എനിയ്ക്കും ആ ഒരു 'നൊസ്റ്റു'വൊക്കെ 'ഫീൽ' ചെയ്തു, എന്നത് സത്യം. പക്ഷേ ഇവൻ അത്തരമൊരു കത്തല്ല കേട്ടോ. മറിച്ച്, അയാൾക്ക് വന്ന ഒരു 'ഒഫീഷ്യൽ ഇമെയിലിന്റെ' ഏതാണ്ടൊരു പദാനുപദ മലയാള തർജ്ജമയാണ്. ബാക്കി കാര്യം വഴിയേ പറയാം. ഇപ്പോൾ നമുക്ക് ആ വായന തുടരാം. എന്താ?] ഞാനും കുടുംബവും ഇവിടെ വലിയ കുഴപ്പങ്ങളില്ലാതെ പോവുകയായിരുന്നു. എന്നാൽ, ഇന്നലെ വൈകുന്നേരം മുതൽ എനിയ്ക്ക് അകാരണമായി ഒരു ക്ഷീണം അനുഭവപ്പെടുകയും, ശേഷം കൈകാലുകളിൽ ഒരു തരം 'സൂചി കുത്തുന്ന' വേദനയും, കൂടെ ചെറിയ പനിയും, കിടുകിടുപ്പും ഒക്കെ ആ ക്ഷീണത്തിന് ഒരു അകമ്പടിയെന്നപോലെ എത്തുകയും ചെയ്തു. കാലം പൊതുവെ മോശമാണ...