അച്ഛനോടും, പിന്നെ അമ്മയോടും .... [ഒരു കുഞ്ഞു പാട്ട്]
[ഒരു കുഞ്ഞു പാട്ട്]
തങ്കമനസ്സല്ലേ പൊന്നുമനസ്സല്ലേ
ഇത്തിരിനേരമിന്നീ എന്നെ കേൾക്കൂല്ലേ?
തങ്കമനസ്സല്ലേ പൊന്നുമനസ്സല്ലേ
ഇത്തിരിനേരമിന്നീ എന്നെ കേൾക്കൂല്ലേ?
നേരം വെളുക്കുമ്പോൾ വീട്ടിന്നിറങ്ങീടും
നേരമിരുട്ടുമ്പോൾ തിരികെയണഞ്ഞീടും
ഊബർ വരില്ലയെങ്കിൽ അന്നം മുടങ്ങീടും
നേരം കളയാതാ ഫോണുമായ് കൂട്ടുകൂടും
കുഞ്ഞുകഥ പറയാൻ മുത്തശ്ശി കൂടെയില്ല
കീർത്തനം ചൊല്ലിത്തരാൻ മുത്തശ്ശൻ കൂടെയില്ല
തുള്ളിക്കളിച്ചീടാൻ തുമ്പികളൊന്നുമില്ല
കൂടെയുറങ്ങാനായ് അമ്പിളി മാമനില്ല
ഓടിക്കളിച്ചീടാൻ അച്ഛനെൻ കൂടെ വേണം
ഓമനയുമ്മ നൽകാൻ അമ്മയെൻ ചാരെ വേണം
കുഞ്ഞുമനസ്സല്ലേ കുഞ്ഞരിപ്രാവല്ലേ
ഇത്തിരിനേരമെന്നും കൂടെയിരിക്കൂല്ലേ?
*************
Blog: https://binumonippally.blogspot.com
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ ഇമേജസ്
ഈ പാട്ടിന്റെ ഓഡിയോ/വീഡിയോ പതിപ്പിന് താഴെ കൊടുക്കുന്ന ലിങ്ക് ക്ലിക് ചെയ്യുക.
*************
പിൻകുറിപ്പ് :
അതെ, ഇതൊരു അപേക്ഷയാണ്.
ഇന്നിന്റെ ജീവിത തിരക്കുകൾക്കിടയിൽ, അറിഞ്ഞോ അറിയാതെയോ
സ്വന്തം മക്കളെ ഒന്നു ലാളിയ്ക്കുവാൻ മറന്നു പോകുന്ന എല്ലാ അച്ഛനമ്മമാരോടുമുള്ള അപേക്ഷ.
നിങ്ങളുടെ കുട്ടികൾ, അവർ ചെറുതോ വലുതോ ആകട്ടെ
ദിവസവും വെറും അര മണിക്കൂർ നിങ്ങൾ അവർക്കൊപ്പം ചിലവിടുക. അവർക്ക് ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട്. നിങ്ങളിൽ നിന്നും ഒരുപാട് കേൾക്കാനും.
അത് കൊണ്ട് നമുക്കാദ്യം നല്ല കേൾവിക്കാരാകാം?
ഉപദേശകരാകുന്നത് അതിനു ശേഷമാകാം...
സ്നേഹത്തോടെ .......
ബിനു മോനിപ്പള്ളി ...കൂടെ ദേവു എന്ന ദേവഗംഗയും ...
Comments
Post a Comment