ഗണ്ടത്തൂരിലേയ്ക്കൊരു അന്തംവിട്ട യാത്ര..!!
ഗണ്ടത്തൂരിലേയ്ക്കൊരു അന്തംവിട്ട യാത്ര..!! [യാത്രാവിവരണം: ഭാഗം-2] തിരുവോണമാണിന്ന്. പക്ഷേ, ഇത്തവണ നമ്മുടെ വീട്ടിൽ ഓണമില്ല, ഓണപ്പൂക്കളമില്ല, ഓണസദ്യയുമില്ല. കാരണം, ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണങ്ങൾ കഴിഞ്ഞിട്ട്, അധിക നാളുകളായില്ല. അതിനാൽ തന്നെ, ഈ ഓണദിവസം പ്രത്യേകതകളൊന്നുമില്ലാത്തതായിരുന്നു. ഉച്ചയൂണിന് പക്ഷേ, മൂന്ന് 'പ്രത്യേക' വിഭവങ്ങൾ ഉണ്ടായിരുന്നു കേട്ടോ. എല്ലാം നൂറു ശതമാനം വെജിറ്റേറിയൻ, അതും തനി നാടൻ. കണ്ടിട്ട് മനസ്സിലായോ? ഒന്നാമൻ (മുകളിൽ): മര്യാദയ്ക്കാണെങ്കിൽ ഇവൻ ആളൊരു പാവമാ, പഞ്ചപാവം. പക്ഷേ, ഇത്തിരിയെങ്ങാനും അധികം ആയാലുണ്ടല്ലോ? പിന്നെ, ആര് പിടിച്ചാലും കിട്ടില്ല... അത്ര ഭീകരനാണവൻ. നടുവൻ : ഇവൻ ജന്മനാ ആളൊരു ചൊറിയനാ. ചൊറിയനെന്നു പറഞ്ഞാൽ പോരാ ... നല്ല അസ്സല് ചൊറിയൻ. അറിയാതെയെങ്ങാനും ഒന്നു തൊട്ടു പോയാൽ, തൊടുന്നവന്റെ കാര്യം പോക്കാ. എന്നാൽ, പതുക്കെ അടുത്തു കൂടി, ദേ ഈ കാണുന്നതുപോലെ ഇത്തിരി തേങ്ങയും, പിന്നെ നല്ല നാടൻ വെളിച്ചെണ്ണയുമൊക്കെ തേച്ച് ഒന്ന് മസ്സാജ് ചെയ്തു കൊടുത്താൽ, ആളിത്തിരി മെരുങ്ങും. പിന്നെ, ആ ചീനച്ചട്ടിയിലിട്ട് നന്നായി ഒന്ന് വേവിച്ച്, വരട്ടുകേം കൂടെ ചെയ്താൽ ... ...