Posts

Showing posts from July, 2026

ചക്കക്കുരു മാങ്ങ : അയ്യോ.... ദേ.. പിന്നേം..!

Image
ചക്കക്കുരു മാങ്ങ : അയ്യോ.... ദേ.. പിന്നേം..!  [ഒരു അനുഭവ കഥ] "എന്റെ ദൈവമേ ... ദേ ഇയ്യാള് പിന്നേം ആ ചക്കക്കുരുമാങ്ങയുമായി എത്തിയേക്കുന്നു ... ഇന്നിയാളെ ഞാൻ കൊല്ലും ...!" എന്നാണോ ഈ തലക്കെട്ട് കണ്ടപ്പോൾ നിങ്ങൾ ചിന്തിച്ചത്..? എന്നാൽ അത് വേണ്ട കേട്ടോ. കാരണം,ഞാനൊരു പാവമല്ലേ? മാത്രവുമല്ല, ഇന്നത്തെ നമ്മുടെ തലക്കെട്ട് 'ചക്കക്കുരുമാങ്ങ' എന്നാണെങ്കിലും, പറയാൻ പോകുന്നത് ചക്കക്കുരുമാങ്ങ കറിയെക്കുറിച്ചല്ല, മറിച്ച് അതിനു പിന്നിലെ ഒരു സംഭവത്തെ കുറിച്ചാണ്. എന്നാൽ പിന്നെ, ഞാൻ അതങ്ങ് പറഞ്ഞോട്ടേ ....? ഇക്കഴിഞ്ഞ ദിവസം, ഉച്ചഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ, എന്നോ കൈമോശം വന്ന സ്വന്തം പൈതൃകത്തിന്റെ നഷ്ടബോധവുമായി, അലസമൊഴുകുന്ന ആ തെറ്റിയാറിന്റെ കരയിലിരുന്ന്, ഇത്തിരി നാട്ടുവിശേഷങ്ങൾ പറയുന്നതിനിടയിൽ, വിഷയം പെട്ടെന്ന് ചക്കയും മാങ്ങയുമൊക്കെയായി.  ഞങ്ങൾ, നഗരത്തിലേയ്ക്ക് കുടിയേറേണ്ടിവന്ന, പാവം നാട്ടിൻപുറത്തുകാർ ആണല്ലോ. അക്കൂട്ടത്തിൽ, സുഹൃത്തിനോട് ഞാൻ മുൻപൊരു ദിവസം ഒരു കാർ യാത്രയ്ക്കിടയിൽ നടന്ന ഒരു ചെറിയ സംഭവം പറഞ്ഞു. ഞങ്ങളുടെ കുടുംബയാത്രകളിൽ പതിവുള്ള ആ 'സംസാരബഹളങ്ങൾ'ക്കിടയിൽ, മോളാണ് പെട്ടെന്ന് പറഞ്ഞത്...

'ഹരിത സുന്ദരി' @ Green Valley

Image
  'ഹരിത സുന്ദരി' @ Green Valley  കേര ഭൂവിലങ്ങുയരെ നിൽക്കുന്ന  'ഹരിത സുന്ദരി'യാണിവൾ  'ശത കുടുംബങ്ങൾ' ഒരുമയോടങ്ങു  പാർക്കുവോടമാണീയിടം    കനക കായ്കളങ്ങാർത്തു നിൽക്കുന്ന  പനമരങ്ങൾ തൻ ഛായയോ എരിയുമർക്കന്റെ തീഷ്ണസൂചിയി- ന്നേറ്റിടാതങ്ങു കാത്തിടും     അലസമേഘങ്ങൾ അകലെ നിന്നെത്തി  അരുമയോടൊന്നു പുല്കവേ   തരളമാരുതൻ തനു തലോടുന്ന  ഗാഢനിദ്രയിൽ ആണ്ടിടാം  സുഖസുഷുപ്തി വിട്ടുണരവേ  കണികാണുമാ തുഷാരതുള്ളികൾ  അകലെ മാറ്റുന്നതറിയണം ജീവ- സമ്മർദ്ദ താപങ്ങളാകെയും  ======= പിൻകുറിപ്പ്: പദ്മനാഭന്റെ മണ്ണിൽ, അനന്തപുരിയുടെ കാന്തിയിൽ, ഗ്രാമീണത ഇനിയും കൈവിടാത്ത ആ ഹരിതഭംഗിയിൽ, ഇവൾ ഈ ഹരിത താഴ്വര ഞങ്ങൾക്കായി ഒരുക്കിയ സുന്ദര ഗേഹം ..... ഓഷ്യാനസ് ഗ്രീൻ വാലി ... പുതിയ പച്ചപ്പട്ട് ചേലയിൽ അവൾ ഒന്നുകൂടി സുന്ദരിയായപ്പോൾ, അറിയാതെ മനസ്സിലുണർന്ന ഈ വരികൾ, അവൾക്കുള്ള നന്ദിയും സമർപ്പണവുമാകട്ടെ ...!!    * * *  സ്നേഹപൂർവ്വം  - ബിനു മോനിപ്പള്ളി Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu...