Posts

Showing posts from August, 2026

ഓടിയെത്തുന്നൊരാ ഓണോർമ്മകൾ..!!

Image
ഓടിയെത്തുന്നൊരാ ഓണോർമ്മകൾ..!! ഓണനിലാവ് തെളിഞ്ഞതില്ല  പൊന്നോണത്തുമ്പികൾ പാറിയില്ല  ഓണവെയിൽ തനു തഴുകിയില്ല എൻ പ്രിയ നാടിനിതെന്തു പറ്റി? കർക്കിടകം കാറാൽ  കറുത്തതില്ല  ഇടതൂർന്നോരാ മഴ പെയ്തതില്ല ഇടനെഞ്ചിലാധി കുറഞ്ഞതില്ല  എൻ പ്രിയ നാടിനിതെന്തു പറ്റി?   സംവത്സരങ്ങൾക്കു പിന്നിലേയ്ക്കെൻ ഓർമ്മകൾ പായുന്നതെന്തിനായോ? ഇല്ലായ്മകൾ കൊണ്ട് തീർത്തിരുന്നാ  നിറപൂക്കളക്കൊതി ബാക്കിയാണോ?   മഴനൂലുകണ്ടുകൊണ്ടാ ഇറമ്പിൽ  ഞാനെത്ര നേരമിരുന്നിരുന്നു    ഉത്തരം കിട്ടാത്ത ചോദ്യങ്ങളോ, കുഞ്ഞു- തോണിയായ് ഒഴുകിയകന്നിരുന്നു    പഞ്ഞമാസത്തിന്റെ അന്ത്യനാളിൽ, അമ്മ  ചൂടായ് വിളമ്പും പനങ്കഞ്ഞിയിൽ  കണ്ണുനീരുപ്പും കലർന്നിരുന്നോ? പശിയാൽ ഞാനറിയാതെ പോയതാണോ?   ചിങ്ങമാസത്തിൻ കനകസൂര്യൻ കുന്നിലുദിച്ചങ്ങുയർന്നിടുമ്പോൾ    ആമോദരശ്മികൾ ഉള്ളിലെയാ ഗദ്ഗദ  നിഴലുകൾ മായ്ച്ചിരുന്നു    തുമ്പകൾ പൂത്തൊരാ വയൽവരമ്പിൽ  മുക്കുറ്റികൾ മൂളി നിന്നിരുന്നു  കാക്കപ്പൂ കള്ളനായ് പമ്മി നിന്നാ വേലീവിശേഷങ്ങൾ കേട്ടിരുന്നു  തൊടിയിലെ ചേനയും ചേമ്പുമൊക്കെ...

ഒരു ന്യൂജൻ സ്വപ്നം

Image
  ഒരു ന്യൂജൻ സ്വപ്നം   [നാടൻ പാട്ട്]  തെയ്താരോ തെയ്താരോ തക,  തെയ്തക തെയ്താരോ തെയ്താരോ തെയ്താരോ തക,  തെയ്തക തെയ്താരോ ഏനിന്നലെ സ്വപ്പനം കണ്ടൊരു സ്വപ്പനം കണ്ടടിയേ ഏനിന്നലെ സ്വപ്പനം കണ്ടൊരു സ്വപ്പനം കണ്ടടിയേ പൊന്നോ നീ എന്താണ് കണ്ടത്  ലോട്ടറി കിട്ടീന്നോ ? തോട്ടത്തില് പാളയൊരെണ്ണം  തയങ്ങോടെ വീണെന്നോ ?                                      [തെയ്താരോ തെയ്താരോ തക...] അല്ലാണ്ടടി പെണ്ണെ ഞാനും "മോഡേൺ" ആയെന്ന് "ലോ വേസ്റ്റ്" ജീൻസും ഇട്ടു കറങ്ങി നടന്നെന്ന് വല്ലാത്തൊരു സ്വപ്പനം പൊന്നേ   കണ്ടത് നേരാണോ ? ഏനക്കും നിന്നെയാ കോലത്തിൽ  കാണാൻ കൊതിയായേ                                    [തെയ്താരോ തെയ്താരോ തക...] കെടിഎം ബൈക്കിലു ഞാനങ്ങു റാകി പറന്നെടിയേ പേരയ്ക്ക തിന്നേച്ചും വവ്വാല് പാറണ പോലന്നെ എണ്ണ തൊടാത്ത മുടീല് ഞ...