Posts

Showing posts from September, 2026

ഓമനിയ്ക്കാൻ ... ഓർമ്മവയ്ക്കാൻ..!

Image
 ഓമനിയ്ക്കാൻ ... ഓർമ്മവയ്ക്കാൻ..! [യാത്രാവിവരണം: ഭാഗം-1] ഒരു വർഷത്തിലേറെയാകുന്നു നമ്മളൊരു യാത്ര പോയിട്ട്. അല്ലേ ? ഇത്ര വലിയൊരു ഇടവേള, ആദ്യമായിട്ടാണ് . സാരമില്ല. ജീവിതമല്ലേ? ചിലപ്പോൾ അങ്ങിനെയാണ്.  അവിചാരിതമായ ചില തിരക്കുകളിലൂടെ, അതങ്ങിനെ അറിയാതെയൊഴുകും, ഒരുപക്ഷേ, ദിശ പോലുമറിയാതെ.  അക്കാര്യം. അതവിടെ നിൽക്കട്ടെ.  നമുക്കൊരു യാത്ര പോയാലോ? അതും, നമ്മുടെ സ്വന്തം വയനാട്ടിലേയ്ക്ക്. ഏറെ നാളായി യാത്രകളിൽ നമ്മുടെ സഹചാരിയായ ടൊയോട്ട, ഇക്കാര്യം കേട്ടതും ഇന്നലെത്തന്നെ ഒരു കുളിയൊക്കെ കഴിഞ്ഞു സുന്ദരനായി കാത്തുകിടപ്പാണ്. പതിവുപോലെ ജയവിജയ ഭക്തിഗാനവും കേട്ട്, നമ്മൾ അതിരാവിലെ അനന്തപുരിയിൽ നിന്നും യാത്രയാവുകയാണ്. തിരുവല്ല ഏവീസിൽ നിന്നും പ്രഭാതഭക്ഷണം. പുട്ടും, കടലയും, പിന്നെ ആ സ്പെഷ്യൽ ചായയും. ഏറ്റുമാനൂരപ്പനെ തൊഴുത്, എനിയ്ക്കേറെ പ്രിയപ്പെട്ട ദേവമാതാ കലാലയ (കുറവിലങ്ങാട്) ഓർമ്മകളെ ഒരുവേള നെഞ്ചിലോർത്ത്, മോനിപ്പള്ളി ഭഗവതിയെ മനസ്സാ നമിച്ച്, നമ്മൾ തറവാട്ടിലെത്തി. അവിടെ നാടൻ മീൻകറിയും, മീൻ വറുത്തതും, പിന്നെ നല്ല പയർ തോരനും ഒക്കെ കൂട്ടി ഒരൂണ്. അപ്പോഴാണ് തൊട്ടയൽവക്കത്തെ കൂട്ടുകാരൻ ' സ്റ്റോൺ' വിളിച്ച...