Posts

Showing posts from March, 2026

ചെന്നൈ നഗരത്തിലെ 'ആദ്യരാത്രി'

Image
  ചെന്നൈ നഗരത്തിലെ 'ആദ്യരാത്രി' [ എന്റെ മെട്രോ ജീവിതങ്ങൾ - ഭാഗം:1 ] ഒക്ടോബർ 2005 ലെ, ഒരു തിളയ്ക്കുന്ന പകൽ. അന്ന് ചെന്നൈ നഗരത്തിന്റെ തിരക്കിലേയ്ക്ക്, ആ കടുത്ത ചൂടിലേയ്ക്ക്, ഞാൻ ട്രെയിൻ ഇറങ്ങി. ഇന്നും എനിയ്ക്കേറെ പ്രിയപ്പെട്ട മുംബൈ നഗരം നൽകിയ, 'ദ്രുത ജീവിത' അനുഭവങ്ങൾ, നിറമേറിയ ഹോളി, ശിവരാത്രി ആഘോഷങ്ങൾ, എല്ലാം... നല്ലൊരു ഓർമ്മയായി ഇപ്പോഴും മനസ്സിൽ ഉണ്ട്.  നാവിലാവട്ടെ, 'മുംബൈ കാ' പാനിപൂരിയും, വടാപാവും, പിന്നെ ആ തനത് രുചികളും.  വാഹ് .... വാഹ്... വോ തോ ... ക്യാ ലൈഫ് ഹേ ഭായ് ...!! തിരക്കേറിയ പ്ലാറ്റ്ഫോമിൽ എന്നെയും കാത്ത്, പ്രിയസുഹൃത്ത് ശ്രീ സജുമോൻ ഉണ്ടായിരുന്നു.  വാ തോരാതെ വിശേഷങ്ങൾ പറഞ്ഞ്, ആ വരണ്ട നഗരത്തിരക്കിലൂടെ, ആ തമിഴ് കാഴ്ചകളിലൂടെ, അന്നും ചെന്നൈയുടെ സ്വന്തമായ ആ മഞ്ഞ ഓട്ടോയിൽ ഒരു യാത്ര. അതവസാനിച്ചത്, അണ്ണാനഗർ റൗണ്ടാനയിലെ, ഒരു ഹോട്ടലിനു മുൻപിലായിരുന്നു.  രണ്ടാം നിലയിലാണ് എനിയ്ക്കുള്ള മുറി. ചെറിയ ഒരു ഓപ്പൺ ബാൽക്കണിയോട് കൂടിയ, സാമാന്യം നല്ല മുറി. എന്നെ ആ ഹോട്ടലിൽ ആക്കിയിട്ട്, അടുത്ത് തന്നെയുള്ള പ്രശസ്തമായ 'ശരവണ ഭവൻ' ഹോട്ടലിലേയ്ക്കുള്ള വഴിയും പറഞ്ഞു തന്ന്, സു...

കണ്ട കാഴ്ചകൾ - ഭാഗം 3 [പീ ..പീ ..പോ ..പോ...]

Image
പീ ..പീ ..പോ ..പോ... [കണ്ട കാഴ്ചകൾ - ഭാഗം 3] നമസ്കാരം ...! "കണ്ട കാഴ്ചകളു"ടെ മൂന്നാം ഭാഗത്തിലേയ്ക്ക് സുസ്വാഗതം. ദൈനംദിന യാത്രകളിൽ നമുക്ക് ഒഴിവാക്കാനാവാത്തതാണ്, ട്രാഫിക് സിഗ്നലുകളിലെ ആ അറുമുഷിപ്പൻ 'കാത്തുകിടപ്പുകൾ'.  ആ കാത്തുകിടപ്പുകളിൽ, ആളുകളുടെ 'അക്ഷമ' നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അതിന് ടു-വീലർ, ഫോർ-വീലർ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല.  ചിലർ തങ്ങളുടെ വണ്ടി അങ്ങിനെ 'റെയിസ്' ചെയ്തുകൊണ്ടേയിരിയ്ക്കും. മറ്റു ചിലരാകട്ടെ, സ്റ്റിയറിംഗ് വീലിലോ, ഹാൻഡിലിലോ ഇടിച്ചു കൊണ്ടോ, അടിച്ചു കൊണ്ടോ ഒക്കെ ആകും, തങ്ങളുടെ 'അരിശം' തീർക്കുന്നത്.  ഇനിയും ചിലർ വണ്ടിയിലെ പാട്ടുകൾ മാറ്റിമാറ്റി വയ്ക്കും, അല്ലെങ്കിൽ ശബ്ദം വളരെ കൂട്ടി വയ്ക്കും.  ഇനിയുമൊരു കൂട്ടരാകട്ടെ, വീണുകിട്ടിയ ആ ഇത്തിരി സമയത്ത് മൊബൈൽ ഫോണിൽ, ആരെയൊക്കെയോ ഉച്ചത്തിൽ ചീത്തവിളിയ്ക്കും.  വേറെ ചിലർ, മൊബൈലിൽ ചുമ്മാ സൊറപറയും. [ഒരുപക്ഷേ, ഇവർ മാത്രമാകും 'ഈ സിഗ്നൽ മാറല്ലേ' എന്ന് ആത്മാർഥമായി പ്രാർത്ഥിയ്ക്കുന്നവർ.] ഇതിൽ നമ്മൾ ഏതു വിഭാഗത്തിൽ പെടുന്നു എന്നൊന്ന് ആലോചിയ്ക്കുക; പിന്നെ തീരുമാനിയ്ക്കുക.  ശരിയ്ക്കും നമ്മൾ...