ഒരു ന്യൂജൻ സ്വപ്നം

 

ഒരു ന്യൂജൻ സ്വപ്നം 
[നാടൻ പാട്ട്] 


തെയ്താരോ തെയ്താരോ തക, 
തെയ്തക തെയ്താരോ
തെയ്താരോ തെയ്താരോ തക, 
തെയ്തക തെയ്താരോ

ഏനിന്നലെ സ്വപ്പനം കണ്ടൊരു
സ്വപ്പനം കണ്ടടിയേ
ഏനിന്നലെ സ്വപ്പനം കണ്ടൊരു
സ്വപ്പനം കണ്ടടിയേ

പൊന്നോ നീ എന്താണ് കണ്ടത് 
ലോട്ടറി കിട്ടീന്നോ ?
തോട്ടത്തില് പാളയൊരെണ്ണം 
തയങ്ങോടെ വീണെന്നോ ?
                                     [തെയ്താരോ തെയ്താരോ തക...]

അല്ലാണ്ടടി പെണ്ണെ ഞാനും
"മോഡേൺ" ആയെന്ന്
"ലോ വേസ്റ്റ്" ജീൻസും ഇട്ടു
കറങ്ങി നടന്നെന്ന്

വല്ലാത്തൊരു സ്വപ്പനം പൊന്നേ  
കണ്ടത് നേരാണോ ?
ഏനക്കും നിന്നെയാ കോലത്തിൽ 
കാണാൻ കൊതിയായേ 
                                  [തെയ്താരോ തെയ്താരോ തക...]

കെടിഎം ബൈക്കിലു ഞാനങ്ങു
റാകി പറന്നെടിയേ
പേരയ്ക്ക തിന്നേച്ചും വവ്വാല്
പാറണ പോലന്നെ

എണ്ണ തൊടാത്ത മുടീല് ഞാൻ
ജെല്ലു പുരട്ടീന്നെ
വെള്ളം തൊടാത്തൊരാ ജീൻസില്
അത്തറും പൂശീന്നെ

"സ്പൈക്കാ"ക്കി പൊക്കി നിറുത്തിയ
കേശത്തെക്കണ്ടിട്ടേ
മണ്ടേല് റോക്കറ്റു വീണോന്നു
ചോദിച്ചു നാട്ടാര്

അച്ഛന്റെ പഴയ കടുക്കൻ ഞാൻ
കാതിൽ അണിഞ്ഞെടിയേ
നാട്ടാര് കണ്ടപ്പോൾ കൈവിരൽ
മൂക്കത്തു വച്ചൂന്നെ

വല്ലാത്തൊരു സ്വപ്പനം പൊന്നേ  
കണ്ടത് നേരാണോ ?
ഏനക്കും നിന്നെയാ കോലത്തിൽ 
കാണാൻ കൊതിയായേ
                                 [തെയ്താരോ തെയ്താരോ തക...]

കാതിലാ ഫോണും തിരുകി ഞാൻ
"റാപ്പൊ"ന്നു കേട്ടപ്പോൾ
"യോ.. യോ" ന്നു തുള്ളിപ്പോയതു
വല്യോരു തെറ്റാണോ ?

തുള്ളലും നിർത്തി ഞാൻ ചുറ്റിലും
നോക്കുന്ന നേരത്തെ
നാട്ടാര് ചുറ്റിലും കൂടീട്ടങ്ങന്തിഞ്ചു
നില്കുന്നെട്യേ

വല്ലാത്തൊരു സ്വപ്പനം പൊന്നേ  
കണ്ടത് നേരാണോ ?
ഏനക്കും നിന്നെയാ കോലത്തിൽ 
കാണാൻ കൊതിയായേ 
                                  [തെയ്താരോ തെയ്താരോ തക...]

സ്റ്റൈലായ് ഞാൻ നീട്ടി വളർത്തിയ
താടിയെ നോക്കിട്ടേ
കൂട്ടത്തിലെ വല്യപ്പൻ ചോദിക്ക്വ
"മുട്ടൻ" ആടാണോന്ന്

എൻറെടി പെണ്ണെ ഞാനങ്ങോട്ട്
"ഡെഡ്" ആയിപ്പോയീന്നേ
"ന്യൂ ജെന്നെ" തീരെയറിയാത്ത
"കൺട്രീസ്" നാട്ടാര്

വല്ലാത്തൊരു സ്വപ്പനം പൊന്നേ  
കണ്ടത് നേരാണോ ?
ഏനക്കും നിന്നെയാ കോലത്തിൽ 
കാണാൻ കൊതിയായേ 
                                    [തെയ്താരോ തെയ്താരോ തക...]

*ചില്ലിട്ട പോഞ്ചി കുടിയ്ക്കാനായ്
ഷോപ്പില് ചെന്നിട്ടെ
"ബ്രോ വൺ" ന്ന് ചൊല്ലിയ നേരത്തെൻ
കരണം പുകഞ്ഞെടിയേ

ചാരത്തു നിന്നൊരു പെണ്ണവൾ
കേട്ടതു വേറെന്തോ
"ബ്രോ" എന്ന് തന്നെയാ പൊന്നേ
ചൊല്ലീതു കട്ടായം

കരണം പുകഞ്ഞപ്പോൾ ഞാനുമാ
കൊക്കേല് വീണെടിയേ
പണ്ട്മ്മടെ ജോയിച്ചൻ** വീണൊരാ
കൊക്കേല് തന്നെടിയേ

പൊന്നോ നീ കണ്ടത് വല്ലാത്ത 
സ്വപ്പനം തന്നാണേ 
പക്ഷേങ്കില്, നിന്നെയാ കോലത്തിൽ 
ആരുമേ കൈവച്ചിടും  !!
                                      [തെയ്താരോ തെയ്താരോ തക...]

*ഐസിട്ട നാരങ്ങാവെള്ളം
**ചക്കച്ചാംപറമ്പിൽ ജോയ് (സിനിമ: ഫ്രണ്ട്സ്)

Water color: By Devu😍

* * * 

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

 

Comments

Popular posts from this blog

ഭക്ത രാവണൻ [രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ -7]

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്