'ഹരിത സുന്ദരി' @ Green Valley
'ഹരിത സുന്ദരി' @ Green Valley
കേര ഭൂവിലങ്ങുയരെ നിൽക്കുന്ന
'ഹരിത സുന്ദരി'യാണിവൾ
'ശത കുടുംബങ്ങൾ' ഒരുമയോടങ്ങു
പാർക്കുവോടമാണീയിടം
കനക കായ്കളങ്ങാർത്തു നിൽക്കുന്ന
പനമരങ്ങൾ തൻ ഛായയോ
എരിയുമർക്കന്റെ തീഷ്ണസൂചിയി-
ന്നേറ്റിടാതങ്ങു കാത്തിടും
അലസമേഘങ്ങൾ അകലെ നിന്നെത്തി
അരുമയോടൊന്നു പുല്കവേ
തരളമാരുതൻ തനു തലോടുന്ന
ഗാഢനിദ്രയിൽ ആണ്ടിടാം
സുഖസുഷുപ്തി വിട്ടുണരവേ
കണികാണുമാ തുഷാരതുള്ളികൾ
അകലെ മാറ്റുന്നതറിയണം ജീവ-
സമ്മർദ്ദ താപങ്ങളാകെയും
=======
പിൻകുറിപ്പ്: പദ്മനാഭന്റെ മണ്ണിൽ, അനന്തപുരിയുടെ കാന്തിയിൽ, ഗ്രാമീണത ഇനിയും കൈവിടാത്ത ആ ഹരിതഭംഗിയിൽ, ഇവൾ ഈ ഹരിത താഴ്വര ഞങ്ങൾക്കായി ഒരുക്കിയ സുന്ദര ഗേഹം ..... ഓഷ്യാനസ് ഗ്രീൻ വാലി ... പുതിയ പച്ചപ്പട്ട് ചേലയിൽ അവൾ ഒന്നുകൂടി സുന്ദരിയായപ്പോൾ, അറിയാതെ മനസ്സിലുണർന്ന ഈ വരികൾ, അവൾക്കുള്ള നന്ദിയും സമർപ്പണവുമാകട്ടെ ...!!
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
****
















Comments
Post a Comment