അർച്ചന
അർച്ചന
[പ്രാർത്ഥന]
അക്ഷരങ്ങൾ കൊണ്ടു മാല തീർക്കാൻ
അർച്ചനയായത് നേദിയ്ക്കുവാൻ
അമ്മ തൻ മുൻപിൽ ഞാൻ നിന്നിടുമ്പോൾ
അശ്രുബിന്ദുവെൻ കണ്ണുകളീറനാക്കും
ആദ്യാക്ഷരം നാവിലെഴുതിയമ്മ
ആ മധുരം നാവിലിന്നുമോർമ്മ
ആ തിരുനടയിൽ ഞാൻ എത്തിടുമ്പോൾ
ആ ഓർമ്മ അശ്രുവായ് തുളുമ്പി നിൽക്കും
ഇന്നീ പുലർകാല വേളയിൽ ഞാൻ
ഈ തിരുമുമ്പിലായ് തൊഴുതു നിൽക്കേ,
ഈണമായ് നാവിൽ നീ ഒഴുകിടുമ്പോൾ
ഈരേഴു വരികൾ ഞാൻ എഴുതി വയ്ക്കും
ഈണമായ് നാവിൽ നീ ഒഴുകിടുമ്പോൾ
ഈരേഴു വരികൾ ഞാൻ എഴുതി വയ്ക്കും
പിൻകുറിപ്പ്: ഇന്ന് [21-ഒക്ടോബർ-2026] വിജയദശമി. അതിരാവിലെ ക്ഷേത്രദർശനവും കഴിഞ്ഞ് തിരിച്ചെത്തി. കുട്ടികളെ അരിയിൽ ഹരിഃശ്രീ എഴുതിച്ചു. ശേഷം, എന്തെങ്കിലും ഒന്ന് പുതിയതായി കുറിയ്ക്കുവാൻ ഞാനും ശ്രമിച്ചു. അതാണീ പ്രാർത്ഥന.
ബ്രഹ്മ സ്വരൂപ പരമ ജ്യോതി സ്വരൂപാ സനാതനി,
സർവ വിദ്യതി ദേവ്യാ തസ്യൈ വന്യ നമോ നമ.
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally

🙏
ReplyDeleteKollam ,
ReplyDelete