ഝ [കവിത]

 


[കവിത]

ല നീ നിർഝരിയായീടുക 

ഝാടാസ്ത്രകത്തിന്റെ കുളിരുമായി 

ഝംഝ നാദത്തിൽ നീ ഗർജിയ്ക്കുക 

ഷാങ്കന്റെ കണ്ണിൽപ്പെടുന്ന നേരം 


രകമാണിക്കാലമോർമ്മ വേണം 

ല്ലകണ്ഠം പോൽ നീ കുറുകുമ്പോഴും 

ഷാശനം വന്നു ചേർന്നുനിന്നാൽ 

ടിതിയിൽ നീയങ്ങകന്നു കൊൾക 


ഝംഝാദീപമായ് നീ ജ്വലിയ്ക്ക  

ർഝരിയായി നീ അലയടിയ്ക്ക 

ഝാടത്തിനുള്ളിലെ കന്യയായ് നീ 

ല, ഈ ഝരകത്തെ താണ്ടീടുക 

* * *

-ബിനു മോനിപ്പള്ളി


പദ അർത്ഥങ്ങൾ:

ഝല= പെൺകുട്ടി / ഝാടാസ്ത്രകം= തണ്ണിമത്തങ്ങ / ഝംഝ= കൊടുങ്കാറ്റിന്റെ ശബ്ദം 

ഝഷാങ്കൻ= കാമൻ / രകം= കലിയുഗം / ല്ലകണ്ഠം= പ്രാവ്  / ഷാശനം= ചീങ്കണ്ണി 

ഝടിതി= വേഗത്തിൽ / ഝംഝാദീപം= കൊടുങ്കാറ്റിലും അണയാത്ത വിളക്ക് 

ഝർഝരി= ഒരു വാദ്യം / ഝാടം= വള്ളിക്കുടിൽ 


സമർപ്പണം: 

മാർച്ച്-8. അന്തർദേശീയ വനിതാ ദിനം. സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന ആ ദിനത്തോടനുബന്ധിച്ച്, എല്ലാ വനിതകൾക്കും, പെൺകുട്ടികൾക്കുമായി "ഝ" എന്ന ഈ ചെറുകവിത സമർപ്പിയ്ക്കുന്നു.


പിൻകുറിപ്പ്:

ഝ - മലയാള അക്ഷരമാലയിലെ ഒമ്പതാമത്തെ വ്യഞ്ജനമാണ് 'ഝ'. ഒരുപക്ഷെ, മലയാള ഭാഷയിലെ തന്നെ ഏറ്റവും അപ്രശസ്തമായ അക്ഷരം. നമ്മുടെയൊക്കെ സംഭാഷണങ്ങളിൽ ഒരിയ്ക്കൽ പോലും കടന്നു വരാത്ത, ഒരേയൊരു മലയാള അക്ഷരവും ഇതുമാത്രമാകണം; അല്ലേ? ബാല്യത്തിലെങ്ങോ അക്ഷരമാല പഠിയ്ക്കുമ്പോൾ പഠിയ്ക്കുകയും (അതും 'ഝഷം' എന്ന ആ ഒരൊറ്റ വാക്ക് മാത്രം), പിന്നെ പാടെ മറക്കുകയും ചെയ്യുന്ന ഒരക്ഷരം മലയാളത്തിൽ വേറെയില്ല എന്നാണ് തോന്നുന്നത്. ഇന്ന് വളരെ അവിചാരിതമായി, ശബ്ദതാരാവലി മറിച്ചു നോക്കുമ്പോൾ ആണ് ഈ 'ഝ' പെട്ടെന്ന് കണ്ണിൽ പെട്ടത്. അപ്പോളാണ് ഈ അക്ഷരത്തിൽ തുടങ്ങുന്ന കുറച്ചൊക്കെ പദങ്ങൾ മലയാളത്തിൽ ഉണ്ട് എന്ന് അറിയുന്നതും. എന്നാൽ പിന്നെ, അതൊരു ചെറുകവിതയായി നിങ്ങൾക്കു മുന്നിൽ വയ്ക്കാം എന്ന് കരുതി.

                                                                                 *************

Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്

Comments

  1. Fantastic....!! അപാര൦ തന്നെ.... നന്നായിരിക്കുന്നു ബിനു🌷🌷🌷🌷🌷🌷🌷🌷

    ReplyDelete
    Replies
    1. ഒരുപാട് നന്ദി ....!!

      Delete
  2. ബിനൂ സൂപ്പർ - അർത്ഥം മനസ്സിലാക്കി വായിച്ചപ്പോഴാണ് എത്ര അർത്ഥസമ്പുഷ്ടമായ വരികളാണെന്ന് മനസ്സിലായത്. Con ngrats

    ReplyDelete
    Replies
    1. സന്തോഷം.... വായനയ്ക്ക് ഏറെ നന്ദി ......

      Delete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]