ആരാണ് ഞാൻ? [ചിന്താശകലം]
ആരാണ് ഞാൻ?
[ചിന്താശകലം]
ഞാൻ ഒരു നല്ലവൻ (അഥവാ നല്ലവൾ) ആണോ?
ഈ ഒരു ചോദ്യം എപ്പോഴെങ്കിലും നിങ്ങൾ സ്വയം ചോദിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, എന്തായിരുന്നു ഉത്തരം?
[ഇനി അഥവാ, ചോദിച്ചിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ ഒന്ന് ചോദിയ്ക്കുക].
ഞാൻ ഒരു നല്ല മകനാണോ?
ഉത്തരം നൽകേണ്ടത് എന്റെ മാതാപിതാക്കളാണ്.
ഞാൻ ഒരു നല്ല പിതാവാണോ?
ഉത്തരം നൽകേണ്ടത് എന്റെ മക്കളാണ്
ഞാൻ ഒരു നല്ല ഭർത്താവാണോ?
ഉത്തരം നൽകേണ്ടത് എന്റെ ഭാര്യയാണ്
ഞാൻ ഒരു നല്ല സുഹൃത്താണോ?
ഉത്തരം നൽകേണ്ടത് എന്റെ സുഹൃത്തുക്കളാണ്
ഞാൻ ഒരു നല്ല സഹോദരനാണോ ?
ഉത്തരം നൽകേണ്ടത് എന്റെ സഹോദരങ്ങളാണ്
ഞാൻ ഒരു നല്ല സഹപ്രവർത്തകനാണോ?
ഉത്തരം നൽകേണ്ടത് എന്റെ സഹപ്രവർത്തകരാണ്
ഞാൻ ഒരു നല്ല മേലുദ്യോഗസ്ഥനാണോ ?
ഉത്തരം നൽകേണ്ടത് എന്റെ കീഴുദ്യോഗസ്ഥരാണ്
ഞാൻ ഒരു നല്ല ഗായകനാണോ ?
ഉത്തരം നൽകേണ്ടത് എന്റെ ശ്രോതാക്കളാണ്ഞാൻ ഒരു നല്ല എഴുത്തുകാരനാണോ?
ഉത്തരം നൽകേണ്ടത് എന്റെ വായനക്കാരാണ്
[ഞാൻ ഒരു നല്ല കാമുകൻ ആണോ? ഒരു നല്ല 'ചാറ്റർ' ആണോ? ഒരു നല്ല 'ബ്രോ' ആണോ? .... " ഇങ്ങനെ എത്ര ചോദ്യങ്ങൾ വേണമെങ്കിലും നിങ്ങൾക്ക് സ്വയം ചോദിയ്ക്കാം]
എല്ലാറ്റിലും അവസാനമായി, ആ ഒരൊറ്റ ചോദ്യം കൂടി.
ഞാൻ ഒരു നല്ല മനുഷ്യനാണോ?
ഉത്തരം നൽകേണ്ടത് ആരാണ്?
മറ്റാരാകാൻ?
മുൻപുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയവരുണ്ടല്ലോ, അവർ ഓരോരുത്തരുമാണ്. അല്ലെങ്കിൽ, അവർ എല്ലാവരും ചേർന്നാണ്. അല്ലേ?
അപ്പോൾ ചുരുക്കത്തിൽ 'ഞാൻ ആരാണ്?' എന്ന് തീരുമാനിയ്ക്കുന്നത് ഞാനേ അല്ല.
അങ്ങനെയാകുമ്പോൾ, ഈ "ഞാൻ" എന്നതിന് എന്താണ് പ്രസക്തി?
ഒരു പ്രസക്തിയുമില്ല തന്നെ.
എനിയ്ക്കു ചുറ്റുമുള്ളർ (ഭൂരിപക്ഷവും) പറഞ്ഞാൽ മാത്രം, ഞാൻ നല്ലവൻ ആകും.
നേരെ മറിച്ചും.
അതുകൊണ്ട്...?
ഓർക്കുക ...ഓർമ്മവയ്ക്കുക ...
"ഞാൻ" എന്നത് ക്ഷണികവും, അസ്ഥിരവും, മറ്റു പലതിനെയും ആശ്രയിച്ചുള്ളതുമാണ്. അതിനാൽ തന്നെ, "ഞാൻ എന്ന ഭാവം" നമുക്കങ്ങ് പാടെ ഉപേക്ഷിയ്ക്കാം. ഉപേക്ഷയേതും കൂടാതെ...!
=================
സ്നേഹപൂർവ്വം
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
=============
പിൻകുറിപ്പ്: 2024-ഒക്ടോബർ ലക്കം 'ഇമ മാസിക'യിൽ പ്രസിദ്ധീകരിച്ചത്
Comments
Post a Comment